കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി.
ഗ്രോ വാസുവിനെതിരായ കേസില്‍ ഏഴാം സാക്ഷി കൂറുമാറി
കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന വിചാരണക്കിടെ ഗ്രോ വാസുവിന് അനുകൂലമായാണ് പ്രോസിക്യൂഷന്‍ സാക്ഷിയുടെ കൂറുമാറ്റം. ഇതിനെത്തുടര്‍ന്ന് നാലാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം കോടതി കേസ് ഈമാസം 12 ലേക്ക് മാറ്റി.
സായാഹ്ന വാര്‍ത്തകള്‍
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി റിട്ടയേഡ് ജസ്റ്റീസ് എസ് മണികുമാറിനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. നിയമനത്തിനുള്ള സമിതി അംഗമായ പ്രതിപക്ഷ നേതാവ് വിയോജിപ്പു രേഖപ്പെടുത്തുകയും ഗവര്‍ണര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. ◾ഭൂമി തരംമാറ്റല്‍ വേഗത്തിലാക്കാന്‍ 249 പുതിയ തസ്തികയുണ്ടാക്കും. തരംമാറ്റല്‍ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച ശേഷം റവന്യു ഡിവിഷണല്‍ ഓഫീസുകളിലേക്ക് പ്രതിമാസം ചുരുങ്ങിയത് 1000 അപേക്ഷകളെങ്കിലും എത്തുന്നുണ്ട്. 25 […]
എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസ്
മണിപ്പുരിൽ കലാപം ആളികത്തിക്കാൻ എഡിറ്റേഴ്സ് ഗിൽഡ് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്.മണിപ്പൂർ കലാപത്തിൽ സർക്കാർ ഏകപക്ഷീയമായി ഇടപെട്ടു എന്നാരോപിച്ച എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുത്ത് സംസ്ഥാന സർക്കാർ.നാല് മാസമായി തുടരുന്ന കലാപത്തിൽ മണിപ്പുർ സർക്കാർ മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നെന്ന് മാധ്യമ എഡിറ്റർമാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സമിതി വിലയിരുത്തിയിരുന്നു. എന്നാൽ എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട് ആൾ മണിപ്പൂർ വർക്കിംഗ് ജേണലിസ്റ്റ്സ് യൂണിയനും എഡിറ്റേഴ്സ് ഗിൽഡ് മണിപ്പൂരും തള്ളിക്കളഞ്ഞു.
കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ
കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. വീഡിയോയ്‌ക്കെതിരെയും കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കമുണ്ടായി. ഇതേ തുടർന്ന് നടപടി നേരിട്ട ആറ് വിദ്യാർത്ഥികളും ഡോക്ടർ പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ് കൗൺസിൽ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത് തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.
റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയില്‍ ഇടിവ്
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ ഓഗസ്റ്റില്‍ ഇടിവ്. റിഫൈനറികള്‍ ഇറക്കുമതി കുറച്ചതോടെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയിലെ 42 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞു. റഷ്യയില്‍ നിന്നുള്ള വിതരണവും ഓഗസ്റ്റില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 14.7 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ നല്‍കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയ്ല്‍ ഇറക്കുമതി 5 ശതമാനം ഇടിഞ്ഞ് 43.5 ലക്ഷം ബാരലായി കുറഞ്ഞു. അതേസമയം, […]
വാട്സ്ആപ്പ് മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക്
വാട്സ്ആപ്പ് അവതരിപ്പിച്ച മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക്. ആന്‍ഡ്രോയിഡ് 2.23.18.21 അപ്‌ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ആപ്പ് സെറ്റിങ്ങ്സിന് വേണ്ടിയുള്ള പുതിയ ഇന്റര്‍ഫെയ്സിനൊപ്പം പുതിയ ഫീച്ചര്‍ കൂടി പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വാട്സ്ആപ്പ് സെറ്റിങ്ങ്സില്‍ കയറി ഒരു വാട്സ്ആപ്പ് അക്കൗണ്ട് കൂടി അധികമായി ആഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. വിവിധ ഡിവൈസുകളില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന കംപാനിയന്‍ […]
ജയം രവി, നയന്‍താര ‘ഇരൈവന്‍’ ട്രെയ്ലര്‍
ജയം രവിയെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഐ.അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ഇരൈവന്‍’ ട്രെയ്ലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ജയറാം ജിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, നരേന്‍, ബോളിവുഡ് താരം രാഹുല്‍ബോസ്, ബിഗ് ബോസ്സ് സീസണ്‍ ഫൈവ് മത്സരാര്‍ത്ഥി ലച്ചു തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കുറ്റവാളികളെ നിയമവ്യവസ്ഥിതിയുടെ പുഴുതുകളിലൂടെ രക്ഷപ്പെടാന്‍ അനുവദിക്കാതെ, എന്‍കൗണ്ടറുകളിലൂടെ കൊല്ലുന്ന പൊലീസ് ഓഫീസറായാണ് ജയം രവി ചിത്രത്തിലെത്തുന്നത്. സൈക്കോ […]
ഭാവന നായികയായ ഷാജി കൈലാസ് ചിത്രം’ഹണ്ട്’ ട്രെയിലര്‍
ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സിനിമയുടെ ടീസറും പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മെഡിക്കല്‍ ക്യാംപസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, കോട്ടയം […]
വില്‍പ്പന വളര്‍ച്ചയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇരുചക്രവാഹന ഉപസ്ഥാപനമായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയ്ക്ക് വന്‍ വില്‍പ്പന വളര്‍ച്ച. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് കമ്പനി കഴിഞ്ഞ മാസം 30 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. മൊത്തത്തില്‍ 103,336 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ വിറ്റ 83,045 യൂണിറ്റുകളും ആഗോളതലത്തില്‍ കയറ്റുമതി ചെയ്ത 20,291 യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പന കണക്കായി മാറി. ആക്‌സസ് 125ന്റെ ഉല്‍പ്പാദനം […]
