മണിപ്പുരിൽ കലാപം ആളികത്തിക്കാൻ എഡിറ്റേഴ്സ് ഗിൽഡ് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്.മണിപ്പൂർ കലാപത്തിൽ സർക്കാർ ഏകപക്ഷീയമായി ഇടപെട്ടു എന്നാരോപിച്ച എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുത്ത് സംസ്ഥാന സർക്കാർ.നാല് മാസമായി തുടരുന്ന കലാപത്തിൽ മണിപ്പുർ സർക്കാർ മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നെന്ന് മാധ്യമ എഡിറ്റർമാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സമിതി വിലയിരുത്തിയിരുന്നു. എന്നാൽ എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട് ആൾ മണിപ്പൂർ വർക്കിംഗ് ജേണലിസ്റ്റ്സ് യൂണിയനും എഡിറ്റേഴ്സ് ഗിൽഡ് മണിപ്പൂരും തള്ളിക്കളഞ്ഞു.
എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസ്
