Posted inവിനോദം

‘പ്രാവി’ലെ മനോഹര ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പ്രാവ്’. ‘പ്രാവി’ലെ മനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. അമിത് ചക്കാലക്കലിനൊപ്പം സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രാവി’ലെ അന്തിക്കള്ള് പോലെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ‘പ്രാവെ’ന്ന […]

Posted inഓട്ടോമോട്ടീവ്

ഓഗസ്റ്റില്‍ മികച്ച വില്‍പനയുമായി ടിവിഎസ്

ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റിലെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. കമ്പനി കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലും കയറ്റുമതി ചെയ്തതും ഉള്‍പ്പെടെ 345,848 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയില്‍ നാല് ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 332,110 യൂണിറ്റായിരുന്നു, 2022 ഓഗസ്റ്റില്‍ വിറ്റ 315,539 യൂണിറ്റുകളെ അപേക്ഷിച്ച് അഞ്ച് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കൂടാതെ ടിവിഎസ് ഐക്യൂബ് ഓഗസ്റ്റില്‍ അതിന്റെ എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പനയും രേഖപ്പെടുത്തി. […]

Posted inപുസ്തകങ്ങൾ

സുഭദ്രം – അരങ്ങിലെ ഓര്‍മ്മകള്‍

പെണ്‍കുട്ടികള്‍ എല്ലാത്തിനും മടിച്ചു നിന്നിരുന്ന ഒരു കാലത്ത് പത്താംക്ലാസ് കഴിഞ്ഞ ഒരു പെണ്‍കുട്ടി കഥകളിയാശാന്റെ അടുത്തെത്തി പറഞ്ഞു ‘എനിക്കും ഒരു വേഷം വേണം.’ അന്ന് അത് തികച്ചും ആശ്ചര്യകരമായിരുന്നു. നരകാസുര വധത്തിലെ ലളിതയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് പല സ്ഥലങ്ങളിലായി അനേകം വേഷങ്ങള്‍. കഥകളിയിലെ കുലപതികളോടൊപ്പം നിരവധി അരങ്ങുകള്‍. ജീവിതമെന്ന മഹാവേഷത്തോടൊപ്പം ആവേശത്തോടെ നിറഞ്ഞാടിയ വേഷപ്പകര്‍ച്ചകളുടെ വികാരനിര്‍ഭരമായ അനുഭവങ്ങള്‍. കഥകളിയിലെ ആദ്യ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായ ചേലനാട്ട് സുഭദ്രയുടെ ശ്രദ്ധേയമായ ആത്മകഥ. ‘സുഭദ്രം – അരങ്ങിലെ ഓര്‍മ്മകള്‍’. ചേലനാട്ട് […]

Posted inആരോഗ്യം

ശരീരഭാരം പെട്ടെന്ന് വര്‍ധിക്കുന്നത് പല രോഗങ്ങളുടേയും സൂചനയാകാം

ശരീരത്തിന്റെ വലിയ തോതിലുള്ള ഭാരവ്യത്യാസത്തിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ ചെറിയ കാലയളവില്‍ പെട്ടെന്നുണ്ടാകുന്ന ശരീരഭാര വര്‍ധന പല ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകളെ ഉത്പാദിപ്പിക്കാത്ത സാഹചര്യമാണ് ഹൈപോതൈറോയ്ഡിസം. ഇത് ചയാപചയത്തെ മെല്ലെയാക്കി ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കാം. കുറഞ്ഞ ചയാപചയ നിരക്ക് കാലറികള്‍ കത്തുന്നതിന്റെ വേഗവും കുറയ്ക്കും. ഹൈപോതൈറോയ്ഡിസം ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും കാരണമാകാം. ഇതെല്ലാം ഭാരവര്‍ധനവിലേക്ക് നയിക്കാം. കരള്‍ രോഗം, വൃക്ക രോഗം, ഹൃദ്രോഗം എന്നിവയും ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കാം. ഇതും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. ഉപകരണങ്ങളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഉച്ചയോടെ പോളിംഗ് ബൂത്തുകളില്‍ എത്തി ചുമതലയേറ്റു. മികച്ച പോളിംഗ് ഉണ്ടാകുമെന്നാണു പ്രതീക്ഷ. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ക്ഷേമനിധികളില്‍ നിന്ന് ധനസമാഹരണം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അത്യാവശ്യ ചെലവുകള്‍ക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണം തത്കാലം പിന്‍വലിക്കില്ല. തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മുങ്ങി മൂന്നു യുവാക്കളെ കാണാതായി. നാലുപേരില്‍ ഒരാള്‍ നീന്തി കരയ്ക്കു കയറി. ആനവാരിയിലാണു സംഭവം. വാണിയമ്പാറ പൊട്ടിമടയ്ക്കു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ. ഇക്കാര്യം അറിയിച്ച് മൊയ്തീൻ ഇഡിയ്ക്ക് മറുപടി നൽകി. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതില്‍ താമസം നേരിടുന്നതെന്ന് മൊയ്തീന്‍ പറഞ്ഞു. നേരത്തെ പണമിടപാട് രേഖകള്‍ ഇഡി എസി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. മൊയ്തീന് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം.

Posted inലേറ്റസ്റ്റ്

ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം

ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും വലിയ ചർച്ചയാകുന്നു. ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കും. മലയോരമേഖലകളിൽ ജാഗ്രത തുടരണം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും.അതേസമയം, പത്തനംതിട്ട ജില്ലയിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ പെരുമഴ പുലർച്ചെയും തോർന്നില്ല. വരും മണിക്കൂറുകളിലും  ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എന്‍എസ്എസിനെതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം

നാമജപഘോഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ലെന്നും, സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് കന്റോൺമെന്റ് പൊലീസിന് ലഭിച്ച നിയമോപദേശം. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി

കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി.