ജയിലര്‍ ടീമിന് ആഡംബര കാറുകള്‍ സമ്മാനിച്ച് കലാനിധി മാരന്‍. രജനികാന്തിനും സംവിധായകന്‍ നെല്‍സണും പിന്നാലെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും പോര്‍ഷെ നല്‍കി കലാനിധി മാരന്‍. 600 കോടിയും കടന്നു മുന്നേറുന്ന ജയിലറിന്റെ അവിസ്മരണീയ സംഗീതം തീര്‍ത്ത സംഗീതസംവിധായകന് പോര്‍ഷെയുടെ മാക്കാന്‍ എസ്‌യുവിയാണ് സണ്‍ പിക്ചേഴ്സിന്റെ സമ്മാനം. രജനിക്ക് ബിഎംഡബ്ല്യു എക്‌സ് 7, നെല്‍സണിന് പോര്‍ഷെ എന്നിവയാണ് സമ്മാനിച്ചതിന് പിന്നാലെയാണ് സംഗീത സംവിധായകന് പോര്‍ഷെ മാക്കാന്‍ കലാനിധിമാരന്‍ നല്‍കിയത്. ബിഎംഡബ്ല്യു ഐ എക്‌സ്, ബിഎംഡബ്ല്യു എക്‌സ് 5, […]
നിര്‍മ്മിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം
ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചര്‍ച്ചാവിഷയമായി അവതരിപ്പിക്കുക. മൂന്ന്, വായനക്കാര്‍ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ തുടര്‍ന്നും ഉപയോഗിക്കുമ്പോള്‍തന്നെ അവയുടെ സ്വാധീനവലയത്തില്‍നിന്നും ഒരു കൈയകലം പാലിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുക. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളെക്കാള്‍ എല്ലാം ഉപരി നാലാമതായി നൈതികതയിലൂന്നിയ വിവരശാസ്ത്ര അല്‍ഗോരിതങ്ങളുടെ ഒരു പുതിയ തലമുറ ഉണ്ടാവും എന്ന […]
കാനഡയിലും പടരുന്നു, കോവിഡ് തിരിച്ചു വരുമോ?
കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് രൂപം കൊണ്ട പുതു വകഭേദമായ ബിഎ 2.86 അമേരിക്കയ്ക്കും ചൈനയ്ക്കും യുകെയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇസ്രായേലിനും പുറമേ കാനഡയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം ഡെന്‍മാര്‍ക്കിലാണ് പിരോള എന്ന് കൂടി അറിയപ്പെടുന്ന ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. കോവിഡിന്റെ പുതുതരംഗത്തിന് അതിമാരക വ്യാപന ശേഷിയുള്ള ഈ പുതിയ വകഭേദം കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യമേഖലയിലുള്ളവര്‍. 2023ലെ ഏറ്റവും പ്രബല വകഭേദമായ എക്‌സ്ബിബി.1.5 നെ അപേക്ഷിച്ച് 35 ജനിതക വ്യതിയാനങ്ങളാണ് ബിഎ.2.86നുള്ളത്. മുന […]
റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കുമെന്ന് സൂചന
ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോകരാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്.
മധ്യാഹ്ന വാര്‍ത്തകള്‍
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജി പ്രജിത്തിനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഗണേഷ്‌കുമാര്‍ ഇടതു മുന്നണി കണ്‍വീനര്‍ക്കു കത്തു നല്‍കി. പുതുപ്പള്ളിയിലെ വോട്ടെടുപ്പില്‍ അതിവേഗ പുരോഗതി. ഉച്ചയ്ക്കു 12 ന് ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 40 ശതമാനമായി. വൈകുന്നേരം അഞ്ചുവരെയാണു പോളിംഗ്. ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട […]
സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ അയോഗ്യനാക്കി
സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ അയോഗ്യനാക്കി. മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കിയതോടെപ്പം ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജെയ്ക് സി തോമസിന്‍റെ ഭാര്യ ഗീതുവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു
ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണെന്ന് ഗീതു ആരോപിച്ചിരുന്നു.നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെ സോഷ്യല്‍മീഡിയയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളും ശുദ്ധ മര്യാദകേടാണെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു.
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാൻ കെ ജി പ്രജിത്തിനെ മാറ്റിയ ഉത്തരവ് സര്‍ക്കാർ മരവിപ്പിച്ചു. കെബി ഗണേഷ്കുമാറിന്‍റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.
ജയലളിതയുടെ തോഴി ശശികലയ്ക്ക് അറസ്റ്റ് വാറണ്ട്
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയവേ സൗകര്യങ്ങൾക്കായി കൈക്കൂലി നൽകിയെന്ന കേസിൽ ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു കോടതി. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ശശികലയും ഇളവരസിയും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പുതുപ്പള്ളിയിൽ 182 ബൂത്തുകളിലും വോട്ടിങ്ങ് പുരോഗമിക്കുന്നു
പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും കുടുംബവും വോട്ട് ചെയ്യാനെത്തിയത്.എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മണർകാട് കണിയാംകുന്ന് സർക്കാർ സ്കൂളിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് വോട്ട് ചെയ്തത്. ശേഷം എത്താൻ സാധിക്കുന്ന എല്ലാ ബൂത്തുകളിലും പോകുമെന്നും ജെയ്ക് വെളിപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് പുതുപ്പള്ളി മണ്ഡലത്തിൽ വോട്ടില്ല.
