Posted inബിസിനസ്സ്

മിനിമം ബാലന്‍സ് ഇല്ലാതെയും ഈ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം!

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഫൈന്‍ ഈടാക്കുന്നത് പതിവാണ്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആക്‌സിസ് ബാങ്ക്. മിനിമം ബാലന്‍സ് നിബന്ധനയില്ലാതെ, സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കി സേവിംഗ്‌സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള അവസരമാണ് ആക്‌സിസ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. ‘ഇന്‍ഫിനിറ്റി സേവിംഗ്‌സ് അക്കൗണ്ട്’ എന്ന പേരിലാണ് ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി നിശ്ചിത തുക ബാങ്കില്‍ അടയ്‌ക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് 150 പ്രതിമാസമോ, ഒരു വര്‍ഷത്തേക്ക് 1,650 രൂപയോ അടച്ച് […]

Posted inവിനോദം

മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ ട്രെയ്ലറെത്തി

എം.എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മുത്തയ്യ മുരളീധരനും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത്ത് ജയസൂര്യയും പങ്കെടുത്ത ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ റിലീസ് ചെയ്തത്. ട്രെയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിവേക് രംഗചാരി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധുര്‍ മിട്ടാലാണ് മുത്തയ്യ മുരളീധരനായി വേഷമിടുന്നത്. ആര്‍. ഡി രാജശേഖര്‍ ഛായഗ്രഹണവും പ്രവീണ്‍ എഡിറ്റിങ്ങും ജിബ്രാന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം […]

Posted inവിനോദം

‘പ്രാവ്’ ട്രെയിലര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍

അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘പ്രാവി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ട്രയിലര്‍ റിലീസ് ചെയ്തത്. സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയുള്ള ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി […]

Posted inഓട്ടോമോട്ടീവ്

വാഹന വില്‍പ്പനയില്‍ റെക്കോഡിട്ട് ഓണം

ഇത്തവണ ഓണം വിപണി പൊടിപൊടിച്ചതോടെ നേട്ടത്തിന്റെ ആഘോഷമാക്കി മാറ്റി കേരളത്തിന്റെ റീട്ടെയില്‍ വാഹന വിപണി. സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. പരിവാഹന്‍ പോര്‍ട്ടലിലെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, വാഹന വില്‍പ്പനയില്‍ ജൂലൈ മാസത്തെക്കാള്‍ 30 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഓഗസ്റ്റില്‍ ഉണ്ടായിട്ടുള്ളത്. ഓണക്കാല ഓഫറുകളും, ബോണസുകളും, ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും വാഹന വില്‍പ്പന വര്‍ദ്ധിക്കുന്നതിന് ആക്കം കൂട്ടി. സംസ്ഥാനത്ത് ഓഗസ്റ്റില്‍ മാത്രം 73,532 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈയില്‍ ഇത് 56,417 എണ്ണമായിരുന്നു. […]

Posted inപുസ്തകങ്ങൾ

അമ്പത്തൊന്നാഴം

കണ്ടതും കേട്ടതുമായ സങ്കടങ്ങളെ ആര്‍ദ്രസ്വരമാക്കി മാറ്റുന്ന കൃതിയാണ് ”അമ്പത്തൊന്നാഴം” നായകനും നായികയും വില്ലനും വില്ലത്തിയും നിറഞ്ഞ ആദിമദ്ധ്യാന്തമുള്ള നോവലല്ല ഈ രചന. യാഥാസ്ഥിതികമായ ചട്ടക്കൂട് ഭേദിച്ച് വായനയുടെ പുതിയ അതിര്‍ത്തികള്‍ തേടുന്ന ഈ രചന പൂര്‍ണ്ണമായും അപരിചിതമായൊരു അനുഭവ സാക്ഷ്യമായി നിലനില്‍ക്കും. മലയാള സാഹിത്യജീവിതത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കാനുള്ള ദൃഢമായ കാല്‍വയ്പാണ് ഈ കൃതി. ‘അമ്പത്തൊന്നാഴം’. രമണി വേണുഗോപാല്‍. സൈന്‍ ബുക്‌സ്. വില 323 രൂപ.  

Posted inആരോഗ്യം

അമ്പതുകളിലും നിത്യ യൗവ്വനം നിലനിര്‍ത്താം!

അമ്പതുകളില്‍ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത പലരെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ വാര്‍ദ്ധക്യം എളുപ്പത്തില്‍ പിടികൂടില്ല. പപ്പായയുടെ പപ്പെയ്ന്‍ എന്ന എന്‍സൈം പ്രായമാകല്‍ വിരുദ്ധ ഗുണങ്ങള്‍ക്കായി സഹായിക്കുന്നു. ഇതില്‍ ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കും. മാതളനാരങ്ങയിലെ പ്യൂണികലാജിന്‍സ് എന്ന എന്‍സൈം ചര്‍മ്മത്തിലെ കൊളാജന്‍ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാന്‍ ഇത് വളരെ നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്ന പ്രോബയോട്ടിക്സ് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പുതുപ്പള്ളിയില്‍ വോട്ടെടുപ്പിനു നിശ്ചിത സമയം കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട ക്യൂ. വരി നില്‍ക്കാന്‍ മടിച്ച് നിരവധി വോട്ടര്‍മാര്‍ മടങ്ങിപ്പോയി. വോട്ടെടുപ്പു യന്ത്രങ്ങളുടെയും നടപടിക്രമങ്ങളുടേയും വേഗതക്കുറവുമൂലമാണ് വോട്ടെടുപ്പു വൈകിയതെന്ന് ആരോപണമുണ്ട്. വോട്ടെടുപ്പു സമയം പൂര്‍ത്തിയാകേണ്ടിയിരുന്ന അഞ്ചു മണിക്ക് 72 ശതമാനത്തോളം വോട്ടു രേഖപ്പെടുത്തിയിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ കോടതി ഉത്തരവിനെതിരേ പരസ്യപ്രസ്താവന അരുതെന്ന് ഡിവിഷന്‍ ബെഞ്ച്. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്ന അമിക്കസ് ക്യൂരിക്കോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം വടക്കുദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹ‍ര്‍ജിയിലെ ആവശ്യം. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് അവസാനിച്ചു

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് അവസാനിച്ചു. ഇതുവരെ 71.68 ശതമാനം പോളിംഗാണ് പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ പോളിംഗ് വൈകിയിരുന്നു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോളിംഗ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.