ഇന്ത്യാ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ഫ്രാഞ്ചൈസി ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 52.17 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം 31.54 കോടി രൂപയായിരുന്നു ലാഭം. 65 ശതമാനമാണ് വര്‍ധന. മൊത്ത വരുമാനം ഇക്കാലയളവില്‍ മുന്‍വര്‍ഷത്തെ 349.14 കോടി രൂപയില്‍ നിന്ന് 292.34 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ്. ഇക്കഴിഞ്ഞ മേയില്‍ നടന്ന […]
മോട്ടോറോളയുടെ മോട്ടോ ജി84 5ജി ഇന്ത്യയിലെത്തി
മോട്ടോറോളയുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണായ മോട്ടോ ജി84 5ജി ഇന്ത്യയിലെത്തി. 120 ഹെട്സ് പി.ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ, 12 ജിബി റാം, 5000 എം.എ.എച്ച് ബാറ്ററി, 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ്, 50 എം.പി പിന്‍ ക്യാമറ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് ഫോണിനുള്ളത്. എല്‍.ഇ.ഡി ഡിസ്പ്ലേ രംഗത്തെ പുത്തന്‍ ട്രെന്‍ഡാണ് പി.ഒ.എല്‍.ഇ.ഡി അഥവാ പോളിമര്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ഡിസ്പ്ലേ. പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വീഗന്‍ ലെതര്‍ ഫിനിഷ് ബോഡിയാണ് ഫോണിനുള്ളത്. മാര്‍ഷ്മാലോ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, വിവ […]
അനിരുദ്ധിനു പിന്നാലെ എ.ആര്‍.റഹ്മാനും പ്രതിഫലം കൂട്ടി!
സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍ പ്രതിഫലത്തുക 8 കോടിയില്‍ നിന്ന് 10ലേക്കുയര്‍ത്തിയെന്നു റിപ്പോര്‍ട്ട്. നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിനു സംഗീതമൊരുക്കാനാണ് റഹ്മാന്‍ 10 കോടി ആവശ്യപ്പെട്ടതത്രെ. തെലുങ്കിലെ പ്രഗത്ഭരായ സംഗീതസംവിധായകരുടേതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ് റഹ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൂട്ടിച്ചോദിച്ചതുകൊണ്ട് സംഗീതസംവിധായകന്റെ കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണു വിവരം. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. ഷാറുഖ് ഖാന്‍ ചിത്രം ജവാന് […]
വിജയ് ചിത്രം ‘ലിയോ’യില്‍ രണ്ട് പാട്ടുകള്‍ മാത്രം?
വിജയ് ചിത്രം ‘ലിയോ’യില്‍ പാട്ടുകള്‍ കുറവായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. പുത്തന്‍ സെന്‍സേഷന്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ഇതിനകം ‘ലിയോ’യിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഹിറ്റായിരുന്നു. ‘നാ റെഡി’യെന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിരുന്നു ചിത്രത്തിലേതായി പുറത്തുവിട്ടിരുന്നത്. തീം സോംഗും ബാാക്ക്ഗ്രൗണ്ട് സ്‌കോറുമല്ലാതെ ചിത്രത്തില്‍ രണ്ട് പാട്ടുകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വിജയം ചിത്രം എത്തുന്നത്. ആക്ഷന്‍ നടന്‍ എന്ന നിലയില്‍ താരത്തെ പരമാവധി അവതരിപ്പിക്കാനാണ് ലോകേഷ് കനകരാജ് ശ്രമിക്കുന്നത്. […]
മത്സരം കടുപ്പിക്കാന്‍ ഹോണ്ടയുടെ എലിവേറ്റ് എത്തി
കോംപാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ മത്സരം ശക്തമാക്കാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ എലിവേറ്റ് എത്തി. 10,99,900 രൂപ മുതലാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഉയര്‍ന്ന വിഭാഗത്തിന് 16 ലക്ഷം രൂപയും. നാല് വേരിയന്റുകളില്‍ മാനുവല്‍ സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളില്‍ വാഹനം ലഭ്യമാണ്. ഹോണ്ട സിറ്റിയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എലിവേറ്റിന്റേയും ശക്തി. 119 എച്ച് കരുത്തും 145.1 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വാഹനം […]
ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി
ശാന്തൻപാറ സിപിഎം ഓഫീസ് കേസിൽ പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനോട് ഇന്നലെ നിർദേശിച്ചിരുന്നു. എന്നാൽ സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി വി വർഗീസ് പറയുന്നു. അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത്.നിയമപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് നേരിടുമെന്നും സിവി വർഗീസ് പറഞ്ഞു.
സമാധാനം എന്നാല്‍
നമ്മെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്ന നിമിഷങ്ങളാല്‍ സമൃദ്ധമാണ് ജീവിതം. ലോകം ശത്രുതയോടെ മുമ്പില്‍വന്നു നില്‍ക്കുന്നതായി അപ്പോള്‍ തോന്നും. അത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നമുക്കനുകൂലമാക്കി മാറ്റാം എന്നാണ് ലോകപ്രശസ്തനായ സെന്‍ ആചാര്യന്‍ തിക് നാറ്റ് ഹാന്‍ സമാധാനം എന്നാല്‍ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അസഹിഷ്ണുതയോടെ മുഖം തിരിക്കുന്ന ചില ജീവിതാവസ്ഥകള്‍ വര്‍ത്തമാന യാഥാര്‍ഥ്യത്തിലേക്ക് ബോധത്തെ ഉണര്‍ത്തുന്ന ചില ആത്മീയ സൗഹൃദങ്ങളാണ്. ചെറിയ കാര്യങ്ങളിലൂടെ ആനന്ദാനുഭവം കൈവരിക്കുന്നതെങ്ങനെ എന്ന രഹസ്യമാണ് ഈ പുസ്തകം. ‘സമാധാനം എന്നാല്‍’. വിവര്‍ത്തനം: രമാ മേനോന്‍. ഡിസി […]
ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
രുചികരമായ മിക്ക ഭക്ഷണങ്ങളും അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. എന്നാല്‍ ഇതില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. മിക്കവരും ഗ്ലൂട്ടന്‍ ഇന്‍ടോളറന്‍സ് മൂലം പ്രയാസപ്പെടുന്നവരാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് ആളുകളെ രോഗിയാക്കും. ന്യൂസീലന്‍ഡ് ഓട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഗ്ലൂട്ടന്‍ ശരീരഭാരം കൂട്ടാന്‍ ഇടയാക്കുമെന്നു കണ്ടു. ഇത് എലികളില്‍ ഓര്‍മശക്തിയെയും ബാധിക്കുമെന്ന് പഠനം പറയുന്നു. മനുഷ്യന്‍ ഒരു ദിവസം കഴിക്കുന്ന ശരാശരി ഗ്ലൂട്ടന്റെ അളവില്‍ അതായത് 4.5 ശതമാനം ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം ദിവസവും […]
മധ്യാഹ്ന വാര്‍ത്തകള്‍
ഇന്ത്യ എന്ന പേരു വെട്ടി ഭാരത് എന്നാക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഭരണഘടനയില്‍ ഭാരതും ഇന്ത്യയും ഒരുപോലെയാണ്. ഭാരതിനോട് കോണ്‍ഗ്രസിന് അസഹിഷ്ണുതയാണോയെന്നു കേന്ദ്രമന്ത്രി ചോദിച്ചു. ജി 20 ഉച്ചകോടിക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും ‘ഭാരത്’ എന്നാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്. നെല്ലു സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപ ഉടനേ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയില്‍ നിന്നും പി.ആര്‍.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുക. കര്‍ഷകരില്‍ നിന്ന് […]
വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയമുണ്ടെന്ന് സിപിഎം
ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.മണ്ഡലത്തിൽ ബിജെപിക്ക് 19000 ത്തോളം വോട്ടുണ്ട്. ബിജെപി വോട്ടില്ലാതെ ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ ജയിക്കാനാകില്ല. ആ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നു. കൗണ്ടിങ്ങ് കഴിഞ്ഞതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളു. ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
