Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സനാതന പരാമർശത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തമാണെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ . അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ് ഉദയനിധി സ്റ്റാലിൻ. രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ച് വന്നയാളല്ല. അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ല. എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയമാണെന്ന് സമസ്ത നേതാവ്

കമ്മ്യൂണിസം മത വിരുദ്ധത പ്രചരിപ്പിക്കുന്നു,മതനിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.ഭൗതിക പ്രസ്ഥാനങ്ങളോട് കോംപ്രമൈസ് ആകുന്ന സമീപനം ഉണ്ടാകരുത്. മുസ്‌ലിം ലീഗും സമസ്തയും ചേർന്ന് നിന്ന സമയത്താണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായിട്ടുള്ളത്. എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണ്. കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയമാണെന്നും അദ്ദേഹം പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി

നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജ ബീഗമാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിൽ വച്ച് പിക് അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഷീജയുടെ മകൻ പി ജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് മരണമടഞ്ഞിരുന്നു. അമ്മ ഷീജയെ മരണ വിവരമറിയിക്കാതെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു എന്നാൽ രാത്രിയിൽ മരണ വാർത്ത ഫെയ്സ് ബുക്ക് വഴി അറിഞ്ഞ ഷീജ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉദയനിധിക്കെതിരേയും പ്രിയാങ്ക് ഖര്‍ഗെയ്ക്കെതിരെയും കേസ്

ഉത്തർപ്രദേശിലെ റാംപുർ പൊലീസ് സനാധനധര്‍മ പരാമര്‍ശത്തില്‍ തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെയും പ്രിയാങ്ക് ഖര്‍ഗെയ്ക്കെതിരെയും കേസെടുത്തു. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍ എന്നിവ ചുമത്തിയാണ് കേസ്. അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരുടെ പരാതിയിലാണ് നടപടി.ഉദയനിധിയുടെ പരാമര്‍ശത്തെ പിന്തുണച്ചതിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയ്ക്കെതിരെ കേസെടുത്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. അദ്ദേഹത്തിന് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ച് എത്തേണ്ടതുള്ളതിനാൽ ആസിയാൻ സമ്മേളനത്തിന്റെ സമയം പുതുക്കി നിശ്ചയിക്കാൻ ഇന്തോനേഷ്യ തയ്യാറായി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മറ്റന്നാൾ നടക്കുന്ന വോട്ടെണ്ണലിൽ വിജയപ്രതീക്ഷയിൽ മുന്നണികൾ

ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. അതോടൊപ്പം സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നമെന്നും അതിന്റെ പേരിൽ എന്നെ ട്രോളിയാലും മോശക്കാരനായി ചിത്രീകരിച്ചാലും സാരമില്ലെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ട് ചെയ്യാൻ അവസരം ലഭിക്കാതെ വോട്ടർമാർ തിരികെ പോകുന്ന സ്ഥിതി പുതുപ്പളളിയിലുണ്ടായി. പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ സാഹചര്യത്തിൽ ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞ് പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്നും അമേരിക്ക വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആഘോഷ നിറവിൽ ഗുരുവായൂർ

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആയിരങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. ജന്മാഷ്ടമി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരം ലഭ്യമാക്കാന്‍ സാധ്യമായ നടപടികള്‍ ദേവസ്വം ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്. ഈ ദിവസം വി.ഐ.പി., സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് 11 ന് തുടങ്ങും. സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 6

*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇന്ത്യയെ വെട്ടി മോദിയും ഭാരത് എന്നാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശന കുറിപ്പിലും ഇന്ത്യക്കു പകരം ഭാരത്. സന്ദര്‍ശന പോസ്റ്ററിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കിയിരുന്നു. ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ […]

Posted inബിസിനസ്സ്

മിനിമം ബാലന്‍സ് ഇല്ലാതെയും ഈ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം!

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഫൈന്‍ ഈടാക്കുന്നത് പതിവാണ്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആക്‌സിസ് ബാങ്ക്. മിനിമം ബാലന്‍സ് നിബന്ധനയില്ലാതെ, സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കി സേവിംഗ്‌സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള അവസരമാണ് ആക്‌സിസ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. ‘ഇന്‍ഫിനിറ്റി സേവിംഗ്‌സ് അക്കൗണ്ട്’ എന്ന പേരിലാണ് ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി നിശ്ചിത തുക ബാങ്കില്‍ അടയ്‌ക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് 150 പ്രതിമാസമോ, ഒരു വര്‍ഷത്തേക്ക് 1,650 രൂപയോ അടച്ച് […]