ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാർനസ് ലബുഷെയ്ൻ, ടിം ഡേവിഡ് എന്നിവർക്ക് 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല. മുതിർന്ന താരം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ടീമിൽ ഇടം നേടി. നേരത്തെ പ്രഖ്യാപിച്ച 18 അംഗ ടീമിൽ നിന്ന് ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുക. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് വിക്കറ്റ് […]
ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് ഉചിതമായ മറുപടി നൽകണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് ഉചിതമായ മറുപടി നൽകണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.ചരിത്രത്തിലേക്കു പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളിൽ ഉറച്ചു നിൽക്കുക. വിഷയത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സംസാരിക്കണം’ – പ്രധാനമന്ത്രി പറഞ്ഞു
രാജസ്ഥാനിലെ ഭരണം നിലനിർത്താനുള്ള തയ്യാറെടുപ്പുകളുമായി കോൺഗ്രസ്
രാജസ്ഥാനിലെ ഭരണം നിലനിർത്താനുള്ള തയ്യാറെടുപ്പുകളുമായി കോൺഗ്രസ്. ആസന്നമാകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കവുമായി കോൺഗ്രസ് വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ചു. ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പോലെ സമിതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോർ കമ്മിറ്റിയിലും കോർഡിനേഷൻ കമ്മിറ്റിയിലുമാണ് അശോക് ഗലോട്ടിനെയും, സച്ചിൻ പൈലറ്റിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാൽ രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ഭാരതം, ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നിവ അര്‍ഥമാക്കുന്നത് സ്നേഹമാണെന്നും സ്നേഹം ഉയര്‍ന്നുപറക്കട്ടെയെന്നും രാഹുല്‍ ഗാന്ധി.ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റുന്നത് സംബന്ധിച്ച വിവാദത്തില്‍ സാമൂഹികമാധ്യമത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ സഖ്യം ഇന്ത്യ ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം എന്നിവയടക്കമുള്ള ഒമ്പത് വിഷയങ്ങൾ ചൂണ്ടിക്കാട്ടുകയും വരാനിരിക്കുന്ന സമ്മേളനത്തിൽ അവ ചർച്ചചെയ്യാൻ സമയം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് മൊഡ്യൂള്‍ നേതാവ് പിടിയില്‍
കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് മൊഡ്യൂള്‍ നേതാവ് സെയ്ദ് നബീല്‍ അഹമ്മദ് പിടിയില്‍. വ്യാജയാത്രാരേഖകളുമായി നേപ്പാളിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെ ചെന്നൈയില്‍വച്ചാണ് എന്‍ഐഎ സെയ്ദിനെ പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളായ തൃശൂരും പാലക്കാടും ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇതിനായി ഒരുക്കങ്ങളും നടത്തിയെന്നാണ് സൂചന.
പ്രത്യേക സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലാകുമെന്ന് സൂചന
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനം 18-നാണ് തുടങ്ങുന്നത്.ഗണേശ ചതുർത്ഥിയായ 19-ന് പുതിയ മന്ദിരത്തിലേക്ക് മാറുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.ഈ മാസം 21 വരെയാണ് പ്രത്യേക സമ്മേളനം. രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഇന്ത്യ എന്നത് ഭാരതം എന്നാക്കുന്നതിനുള്ള ഭേദഗതി പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 6
*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇന്ത്യ എന്ന പേരു വെട്ടി ഭാരത് എന്നാക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഭരണഘടനയില്‍ ഭാരതും ഇന്ത്യയും ഒരുപോലെയാണ്. ഭാരതിനോട് കോണ്‍ഗ്രസിന് അസഹിഷ്ണുതയാണോയെന്നു കേന്ദ്രമന്ത്രി ചോദിച്ചു. ജി 20 ഉച്ചകോടിക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും ‘ഭാരത്’ എന്നാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്. ◾പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിലേക്കു മാറ്റിയേക്കും. 18 നു പഴയ പാര്‍ലമെന്റ് മന്ദിരത്തിലാണു സമ്മേളനം ആരംഭിക്കുക. ഗണേശ […]
അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
മൂന്നു ദിവസം കൂടി ഒററപ്പെട്ട മഴ തുടരും.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
