കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് മൊഡ്യൂള്‍ നേതാവ് സെയ്ദ് നബീല്‍ അഹമ്മദ് പിടിയില്‍. വ്യാജയാത്രാരേഖകളുമായി നേപ്പാളിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെ ചെന്നൈയില്‍വച്ചാണ് എന്‍ഐഎ സെയ്ദിനെ പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളായ തൃശൂരും പാലക്കാടും ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇതിനായി ഒരുക്കങ്ങളും നടത്തിയെന്നാണ് സൂചന.
കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് മൊഡ്യൂള്‍ നേതാവ് പിടിയില്‍
