*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾മണിപ്പൂരില്‍ കലാപകാരികള്‍ കൈക്കലാക്കിയ ആയുധങ്ങള്‍ വീണ്ടെടുക്കണമെന്നു സൂപ്രീം കോടതി. ഇതിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നു കോടതി ചോദിച്ചു. സൈനിക താവളങ്ങളും പോലീസ് സ്റ്റേഷനുകളും കൊള്ളയടിച്ചാണ് കലാപകാരികള്‍ യന്ത്രത്തോക്കുകള്‍ കൈക്കലാക്കിയത്. ഇതേസമയം, മണിപ്പൂരിലെ അഞ്ചു ജില്ലകളില്‍ നിരോധനാജ്ഞ. സുരക്ഷാ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വനിതാ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനാലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ◾തൃശൂര്‍ ഐഎസ് കേസില്‍ മുഖ്യ സൂത്രധാരന്‍ സെയിദ് നബീല്‍ അഹമ്മദിനെ […]
കൊട്ടാരമല്ല, ശുചിമുറി
കണ്ടാലൊരു കൊട്ടാരം, കേറി നോക്കിയാലോ ശുചിമുറി. അവിശ്വസനീയമെന്നു തോന്നും. ഇങ്ങനെയൊരു കൊട്ടാര ശുചിമുറി തായ്ലന്‍ഡിലാണ്. സ്വര്‍ണനിറത്തിലുള്ള ശുചിമുറി സമുച്ചയത്തിലേക്കു പ്രവേശിച്ചാല്‍ അദ്ഭുതപ്പെടുത്തുന്ന ശുചിത്വം. ശുചിമുറിയെന്ന നിലയില്‍ ഉപയോഗിക്കുന്നതിനു പകരം കിടന്നുറങ്ങാനാണ് തോന്നുകയെന്നു പറഞ്ഞ് കൊണ്ടാണ് ക്രിഷാംഗി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ശുചിമുറിയുടെ വീഡിയോ പങ്കുവച്ചത്. അത്യാഡംബര സൗകര്യങ്ങളാണു ശുചിമുറികളിലുള്ളത്. വീഡിയോയില്‍ മനോഹരമായ വാഷ് റൂമിന്റെ ദൃശ്യങ്ങളാണുള്ളത്. വടക്കന്‍ തായ്ലന്‍ഡിലെ ‘വൈറ്റ് ടെംപിള്‍ ഓഫ് ഷിയാങ് റായി’ (White Temple of Shiang Rai) […]
യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു
യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു.റഷ്യൻ എസ്-300 മിസൈലാണ് മാർക്കറ്റിൽ പതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.ആക്രമണത്തെക്കുറിച്ച് യുക്രെയ്‌നിന്റെ പ്രോസിക്യൂട്ടർ ജനറൽ അന്വേഷണം ആരംഭിച്ചു,
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം.വാശിയേറിയ പ്രചാരണം നടന്ന ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തപ്പെട്ടത് 72.86 ശതമാനം വോട്ടുകളാണ്. ഉമ്മന്‍ ചാണ്ടിയും യുവ നേതാവ് ജെയ്‌ക് സി തോമസും മുഖാമുഖം വന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.84 ആയിരുന്നു പോളിംഗ് ശതമാനം.
കാര്‍ഡ് സൗണ്ട്‌ബോക്‌സ് അവതരിപ്പിച്ച് പേടീഎം
കടകളിലും മറ്റും കാര്‍ഡ് പേയ്മെന്റുകള്‍ക്ക് പുറമെ അവയുടെ സ്ഥിരീകരണവും ഉറപ്പാക്കുന്ന കാര്‍ഡ് സൗണ്ട്‌ബോക്‌സ് അവതരിപ്പിച്ച് പേടീഎം. വീസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, റുപേ എന്നിവയുള്‍പ്പെടെ മൊബൈല്‍, കാര്‍ഡ് പേയ്‌മെന്റുകള്‍ സൗണ്ട്‌ബോക്‌സ് വഴി നടത്താന്‍ വ്യാപാരികളെ സഹായിക്കുന്ന ഒരു ഉപകരണമാണിത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ‘ടാപ്പ് ആന്‍ഡ് പേ’ ഓപ്ഷനിലൂടെ ഇതില്‍ പണമിടപാട് നടത്താനാകും. സൗണ്ട്‌ബോക്‌സ് ഉപയോഗിച്ച് ഓഡിയോ വഴിയുള്ള സ്ഥിരീകരണവും ഇത് നല്‍കുന്നു. കൂടാതെ എല്‍.സി.ഡി ഡിസ്‌പ്ലേ വഴി വിഷ്വല്‍ പേയ്‌മെന്റ് സ്ഥിരീകരണവും ഇതിലുണ്ട്. അതായത് […]
‘നദികളില്‍ സുന്ദരി യമുന’ ടീസര്‍
വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം തീയറ്ററുകളില്‍ എത്തും. സിനിമാറ്റിക്ക ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ […]
‘ഗദര്‍ 2’ ഇതുവരെ നേടിത് 510 കോടി!
സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം ‘ഗദര്‍ 2’ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ‘ഗദര്‍ 2’ ഇതുവരെ 510 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 2001ല്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയ ‘ഗദര്‍ 2’ എന്തായാലും കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഇനിയും മുന്നേറും. അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്കര്‍ഷ ശര്‍മ, മനിഷ വധ്‌വാ, ഗൗരവ് […]
വോള്‍വോ സി40 റീചാര്‍ജ് അവതരിപ്പിച്ചു
സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ പുതിയ ഇലക്ട്രിക് എസ്യുവിയായ വോള്‍വോ സി40 റീചാര്‍ജ് ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 61.25 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ ഇത് ലഭ്യമാണ്. ഇതിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. ഡെലിവറി അടുത്തയാഴ്ച ആരംഭിക്കും. യഥാക്രമം 60.95 ലക്ഷം മുതല്‍ 65.95 ലക്ഷം രൂപ, 48.47 ലക്ഷം രൂപ വിലയുള്ള കിയ ഇവി6, ഹ്യുണ്ടായി അയോണിക്ക് 5 എന്നിവയുമായി സി40 റീചാര്‍ജ് നേരിട്ട് മത്സരിക്കും. വോള്‍വോ സി40 റീചാര്‍ജില്‍ 78കിലോവാട്ട് ബാറ്ററി […]
രമണന് എങ്ങനെ വായിക്കരുത്?
മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള കവിതയിലെ നാഴികക്കല്ലായി മാറിയ രമണനിലെ അപൂര്‍വ്വമായ ചില കണ്ടെത്തലുകളിലേക്ക്, അസാധാരണമായ തിരിച്ചറിവിലേക്ക് ഗ്രന്ഥകാരന്‍ എത്തിച്ചേര്‍ന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. കാല്പനിക ഹൃദയങ്ങളില്‍ ഇടം കണ്ടെത്തിയ രമണനും ചന്ദ്രികയും വിമര്‍ശനലോകത്ത് ഉളവാക്കിയ അസ്വാരസ്യങ്ങളും അസ്വസ്ഥതകളും സംവാദങ്ങളുമാണ് ഈ വിമര്‍ശനഗ്രന്ഥം. രമണനെ ചുറ്റിപ്പറ്റിയുള്ള അത്ഭുതകഥകള്‍, രമണഭാവുകത്വം, ഉത്തരപൂര്‍വ്വ സംവാദങ്ങള്‍, റൊമാന്റിക് വിച്ഛേദത്തിന്റെ വഴികള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ നവീന സാഹിത്യസംവാദങ്ങളിലേക്കുള്ള […]
മത്സ്യം കഴിച്ച് വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാം!
ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മത്സ്യങ്ങള്‍ കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും നടത്തിയ പഠനത്തില്‍ പറയുന്നു. മീനുകളില്‍ അടങ്ങിയിരിക്കുന്ന ആവശ്യ പോഷകങ്ങള്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പിഡാമിയ എന്ന രോഗലക്ഷണത്തെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒമേഗ 3 യും വിറ്റാമിന്‍ ഡി യും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുകയും ചെയ്യും. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം ബലമുള്ള എല്ലുകള്‍ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മീനുകള്‍ […]
