ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്‍റർടെയിൻമെന്‍റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.അൻവറിന്‍റെ പക്കലുള്ള 15 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടില്‍ പറയുന്നു
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 7
◾ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രത്തലവന്മാര്‍ ഇന്നു ഡല്‍ഹിയില്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും എത്തും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിര്‍ദ്ദേശങ്ങളെ ചൈന എതിര്‍ത്തിട്ടുണ്ട്. ഇന്നു മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ പൊതു അവധിയാണ്. നാളെ ആരംഭിക്കുന്ന ഉച്ചകോടിയുടെ മുഖ്യ പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമാണ്. ◾തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താവുന്നതാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് […]
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിച്ച് ബിജെപി
ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോഗത്തിൽ ഇന്ത്യ മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. എന്നാൽ സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ നേരത്തെതന്നെ പറഞ്ഞിരുന്നു.
കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ചു
ഗതാഗത വകുപ്പ് വഴി കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡും പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. തുടന്ന് വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പു നൽകി.
ഒറ്റ ടിക്കറ്റ് കൊണ്ട് യൂറോപ്പ് യാത്ര, അവസരമൊരുക്കി എയര്‍ ഇന്ത്യ
വിവിധ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി അവിടെയുള്ള കാഴ്ചകളും മറ്റും ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള യാത്രാ പ്രേമികള്‍ക്ക് ഗംഭീര ഓഫറുമായി എത്തുകയാണ് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ എയര്‍ ഇന്ത്യ. വെറും ഒറ്റ ടിക്കറ്റ് കൊണ്ട് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഇന്ത്യ ഒരുക്കുന്നത്. ആക്‌സസ് റെയിലുമായി സഹകരിച്ചുള്ള ഇന്റര്‍മോഡല്‍-ഇന്റര്‍ലൈന്‍ കരാര്‍ വഴിയാണ് ഈ ഒറ്റ ടിക്കറ്റ് യാത്ര അവതരിപ്പിച്ചിട്ടുള്ളത്. ഏകദേശം 100-ലേറെ യൂറോപ്യന്‍ നഗരങ്ങളില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും. […]
ലെതര്‍ കേയ്‌സുകളോട് വിട പറയാന്‍ ഒരുങ്ങി ആപ്പിള്‍!
പതിവ് രീതിയിലുള്ള ലെതര്‍ കേയ്‌സുകളോട് ഇത്തവണ വിട പറയാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന് വേണ്ടി പുതിയതരം കേയ്‌സ് മെറ്റീരിയല്‍ നിര്‍മ്മിച്ചതോടെയാണ് ലെതര്‍ കേയ്‌സുകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ആപ്പിള്‍ എത്തിയത്. ഇനി കമ്പനി പുറത്തിറക്കാനിരിക്കുന്ന മറ്റ് ഹാന്‍ഡ്‌സെറ്റുകളിലും ലെതര്‍ കേയ്‌സുകള്‍ നല്‍കിയേക്കില്ലെന്നാണ് സൂചന. സാധാരണയായി മൃഗത്തൊലി ഉപയോഗിച്ചുള്ള ലെതര്‍ കേയ്‌സുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരുന്നത്. ഇത്തവണ കാര്‍ബണ്‍ സാന്നിധ്യം കുറഞ്ഞ പ്രകൃതി സൗഹൃദ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് കേയ്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കേയ്‌സുകളെ കുറിച്ചുള്ള വിവരങ്ങള്‍ […]
മമ്മൂട്ടി നായകനായ ചിത്രം ‘ഭ്രമയുഗം’ സ്‌പെഷ്യല്‍ പോസ്റ്റര്‍
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തില്‍ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഞെട്ടിക്കുന്ന പെര്‍ഫോമന്‍സിന് സാക്ഷിയാകാന്‍ ചിത്രത്തിലൂടെ സാധിക്കുമെന്നാണ് പോസ്റ്റര്‍ ഉറപ്പു നല്‍കുന്നത്. […]
‘ഹൗഡിനി – ദ കിങ് ഓഫ് മാജിക്ക്’ ചിത്രീകരണം തുടങ്ങി
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ഹൗഡിനി – ദ കിങ് ഓഫ് മാജിക്കി’ന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി പ്രജേഷ് സെന്‍ ആണ് തിരക്കഥയും സംവിധാനവും. ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ നിര്‍മാണ കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ മീഡിയ ആന്‍ഡ് എന്റര്‍ടെയിന്റ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ഷൈലേഷ് ആര്‍ സിങ്ങും പ്രജേഷ് സെന്‍ മൂവിക്ലബും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. മാജിക്കാണ് ചിത്രത്തിന്റെ ഇതിവൃഭത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടര്‍ന്നുണ്ടാകുന്ന […]
ടൊയോട്ടയുടെ സെഞ്ചുറി ആഗോളതലത്തില്‍ അവതരിപ്പിച്ചു
ടൊയോട്ടയുടെ സെഞ്ചുറി എസ്.യു.വി ആഗോളതലത്തില്‍ അവതരിപ്പിച്ചു. ആഡംബര സൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ടൊയോട്ടയുടെ വാഹനമാണ് ഈ എസ്.യു.വി. ജപ്പാന്‍ വിപണിയില്‍ 1967 മുതലുള്ള വാഹനമാണ് സെഞ്ചുറി. സെഞ്ചുറി സെഡാന്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ജാപ്പനീസ് റോള്‍സ് റോയ്സ് എന്നൊരു വിളിപേരുമുണ്ട് ടൊയോട്ട സെഞ്ച്വറിക്ക്. ആഗോള വിപണിയിലേക്കെത്തിയ സെഞ്ചുറി എസ്.യു.വിക്ക് ഏറെ പ്രത്യേകതകളുണ്ട്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും 1.9 മീറ്റര്‍ വീതിയുമുള്ള വലിയ കാറാണ് ടൊയോട്ട സെഞ്ചുറി എസ്.യു.വി. നാല് സീറ്റുകളാണ് ഇതിനുള്ളത്. കറങ്ങുന്ന പിക്‌നിക് […]
കറ
അതിരുകള്‍ ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില്‍ വീണ കറയാണ് ഈ നോവലിലൂടെ ആവഷ്‌ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്‍ത്തുന്നു. മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് കറ. ‘കറ’. സാറാ ജോസഫ്. കറന്റ് ബുക്‌സ്. തൃശൂര്‍. വില 831 രൂപ.
