ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആയിരങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. ജന്മാഷ്ടമി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരം ലഭ്യമാക്കാന്‍ സാധ്യമായ നടപടികള്‍ ദേവസ്വം ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്. ഈ ദിവസം വി.ഐ.പി., സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് 11 ന് തുടങ്ങും. സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും.
ആഘോഷ നിറവിൽ ഗുരുവായൂർ
