കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് അമിക്കസ് ക്യൂറിയും കലക്ടറും ചെയ്യുന്നത്. ചട്ടം ലംഘിച്ചുള്ള ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് നിര്‍മാണം തടഞ്ഞതില്‍ പരസ്യപ്രസ്താവന വേണ്ടെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും പരസ്യപ്രസ്താവനകള്‍ നീതിനിര്‍വഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ജെയ്ക് സി. തോമസിന് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടുമെന്ന് കെപിസിസി പ്രസിഡന്‍റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആത്മവിശ്വാസം കുറഞ്ഞു,മുഖ്യമന്ത്രി സ്വപ്നലോകത്താണോയെന്നും ഇങ്ങനെ നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതുപ്പള്ളിയില്‍ പോളിങ് ശതമാനം 54 കടന്നു.
കമ്മ്യൂണിസ്റ്റ്കാർ പോലും ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയാൽ ദാർഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റുക്കാർ വിശ്വസിക്കുന്നുണ്ടെന്നും ഈ പോക്ക് പോയാൽ ബംഗാളിൽ സംഭവിച്ചത് പോലെ ഈ പാർട്ടിയെ പിണറായി കുഴിച്ചുമൂടും എന്ന് അവർ കരുതുന്നെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാർ പോലും ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പർ.മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 15 അംഗ ലോകകപ്പ് ടീമിലില്ല. ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ന് പ്രഖ്യാപിച്ചത്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 5
*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നു. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേര് റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാനാണു നീക്കം. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്കു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണു എഴുതിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 18 നു വിളിച്ചുകൂട്ടുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേരു മാറ്റുന്ന പ്രമേയവും അവതരിപ്പിച്ചേക്കുമെന്ന് സൂചന. ◾ഇന്ത്യ […]
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റിക്കാർഡിലേക്ക്
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപ. ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്.കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപ്പകല്‍ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.
പെന്‍ഷന്‍ ഫണ്ട് ആസ്തി 10 ലക്ഷം കോടി രൂപ കടന്നു
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കു കീഴില്‍ വരുന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, അടല്‍ പെന്‍ഷന്‍ യോജന എന്നിവയിലെ നിക്ഷേപകരുടെ എണ്ണം കൂടുന്നു. വരിക്കാരുടെ എണ്ണം 6.62 കോടിക്ക് മുകളിലായപ്പോള്‍ രണ്ട് പദ്ധതികളിലുമായുള്ള കൈകാര്യം ചെയ്യുന്ന ആസ്തി 10 ലക്ഷം കോടി രൂപ കടന്നു. ാജ്യത്തെ പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യേത്താടെ കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ എന്‍.പി.എസില്‍ അംഗമാകുന്നവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ ലഭിക്കും. 2004 ല്‍ ആരംഭിക്കുമ്പോള്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു (സായുധ […]
7.2 ദശലക്ഷം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു
2023 ജൂലൈയില്‍ ഇന്ത്യയില്‍ 72 ലക്ഷം (7.2 ദശലക്ഷം) അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ട്. സ്പാം, ദുരുപയോഗം, വിദ്വേഷ പ്രസംഗം എന്നിവ ഉള്‍പ്പെടുന്ന നിബന്ധനകള്‍ ലംഘിച്ചതിനാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്‌സാപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം സുരക്ഷിതമായും സുരക്ഷിതമായും നിലനിര്‍ത്താനുള്ള വാട്സ്ആപ്പിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിരോധനം. നിരോധിച്ച 7,228,000 വാട്ട്സ്ആപ്പ് അക്കൗണ്ടുകളില്‍ 3,108,000 അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ നിരോധിച്ചതായി കമ്പനി അറിയിച്ചു. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ മോശം അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും […]
‘ഖുഷി’യുടെ വിജയം 100 കുടുംബങ്ങള്‍ക്ക്, പ്രഖ്യാപനവുമായി വിജയ്
‘ഖുഷി’ സിനിമയുടെ വിജയച്ചതിന് പിന്നാലെ പുതിയൊരു പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട. ഖുഷിയുടെ ലാഭത്തില്‍ നിന്നും തന്റെ പ്രതിഫലത്തില്‍ നിന്നുമായി ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് വീതം വീതിച്ചു നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്കൊപ്പം വിശാഖപ്പട്ടണത്ത് ഒരു വലിയ വിജയ സംഗമം ആരാധകര്‍ക്കായി സംഘടിപ്പിച്ചാണ് വിജയ് ദേവരകൊണ്ട ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്ന് താരം പറഞ്ഞു. ശിവ നിര്‍വാണ സംവിധാനം ചെയ്ത പാന്‍-ഇന്ത്യന്‍ റൊമാന്റിക് ഡ്രാമയായ ഖുഷി സെപ്റ്റംബര്‍ 1നാണ് […]
‘തങ്കമണി’ സംഭവം സിനിമയാകുന്നു, ദിലീപ് നായകന്‍
എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ, പൊലീസിന്റെ നരനായാട്ടിലൂടെ കുപ്രസിദ്ധി നേടിയ ഇടുക്കിയിലെ തങ്കമണി സംഭവം സിനിമയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിന് പേരും ‘തങ്കമണി’ എന്ന് തന്നെയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, […]
