കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് അമിക്കസ് ക്യൂറിയും കലക്ടറും ചെയ്യുന്നത്. ചട്ടം ലംഘിച്ചുള്ള ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് നിര്‍മാണം തടഞ്ഞതില്‍ പരസ്യപ്രസ്താവന വേണ്ടെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും പരസ്യപ്രസ്താവനകള്‍ നീതിനിര്‍വഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്ക് താക്കീത്
