കുടിശ്ശിക വിതരണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളം കണക്കുകൾ നൽകാത്തതാണ് കുടിശികക്ക് കാരണമെന്നും, കേരളത്തിന്റെ വാദങ്ങൾ വെറും പൊള്ളയെന്നും എംപി പറഞ്ഞു. നടൻ ജയസൂര്യ വിമർശനം ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ വിശദീകരണം നൽകിയിരുന്നു.
കേന്ദ്രത്തിന് വീഴ്ചയില്ലെന്ന് കൊടിക്കുന്നിൽ
