ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന് കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പർ.മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് 15 അംഗ ലോകകപ്പ് ടീമിലില്ല. ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ന് പ്രഖ്യാപിച്ചത്.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
