പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും കുടുംബവും വോട്ട് ചെയ്യാനെത്തിയത്.എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മണർകാട് കണിയാംകുന്ന് സർക്കാർ സ്കൂളിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് വോട്ട് ചെയ്തത്. ശേഷം എത്താൻ സാധിക്കുന്ന എല്ലാ ബൂത്തുകളിലും പോകുമെന്നും ജെയ്ക് വെളിപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് പുതുപ്പള്ളി മണ്ഡലത്തിൽ വോട്ടില്ല.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ടും,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും.വെള്ളിയാഴ്ച്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സന്യാസിയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് ഉദയനിധി. സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി […]
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ 7മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെയാണ് .182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 5
*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിപിഎം നേതാക്കളുടെ ബിനാമികളാണെന്ന് എന്‍ഫോഴ്സ്മെന്റ്. കിരണ്‍ കുമാര്‍ പല പേരുകളിലായി തട്ടിയെടുത്ത 14 കോടി രൂപയില്‍ ഏറേയും ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. 150 കോടി രൂപ ബിനാമി ലോണ്‍ വഴി തട്ടിയെടുത്തെന്നും […]
തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. 16 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി, കെസി വേണുഗോപാൽ, കെജെ ജോർജ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തയ്യാറാക്കിയത്.
കാട്ടാനയുടെ കറുപ്പുവേട്ട
വിജനമായ റബര്‍ എസ്റ്റേറ്റില്‍ ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന് തൂക്കിയെറിഞ്ഞ് കാട്ടാന. ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ മെങ്മാന്‍ ടൗണ്‍ഷിപ്പിലെ റബര്‍തോട്ടത്തിലാണ് സംഭവം. തോട്ടത്തിലൂടെ കാട്ടാനക്കൂട്ടം കടന്നു പോകുന്നതു കണ്ട ഒരാള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ആനക്കൂട്ടത്തിലെ ഒരാന റബര്‍ തോട്ടത്തിലെ ഇടവഴി മുറിച്ചു കടക്കുന്നതിനിടെ മരച്ചുവട്ടില്‍ കിടന്നിരുന്ന കറുത്ത ബാഗ് തുമ്പിക്കൈകൊണ്ട് തൂക്കിയെറിഞ്ഞു. ആന ഇടവഴി കുറുകേകടന്ന് മറ്റ് ആനകള്‍ക്കൊപ്പം പോകുകയും ചെയ്തു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച സംഘത്തിലുള്ളവര്‍ ബാഗ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. മാരക മയക്കുമരുന്നായ കറുപ്പ്. […]
ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി
ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി. അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു . പാർലമെൻ്റ് പ്രത്യേക സമ്മേളനത്തെയും അദ്ദേഹം വിമർശിച്ചു. നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യ വ്യവസ്ഥയ്ക്ക് പാർലമെന്ററി സംവിധാനത്തിന് എന്തെല്ലാം ക്ഷതങ്ങൾ സംഭവിക്കാമെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക് ഓഫ് ചെയ്യും
ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക് ഓഫ് ചെയ്യും. ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിൽ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജെഎൽഎൻ ഗ്രൗണ്ടിലാണ് ഉദ്ഘാടന മത്സരം. ഐഎസ്എൽ 2023-24 സീസണിലെ സമ്പൂർണ്ണ ഫിക്ചർ ലിസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും.
ലോകത്തിലെ മികച്ച ബാങ്കറായി ശക്തികാന്ത ദാസ്
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആഗോളതലത്തിലുള്ള ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുത്തു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എ പ്ലസ് റേറ്റിംഗ് ലഭിച്ച 3 സെന്‍ട്രല്‍ ബാങ്ക് മേധാവികളില്‍ ഏറ്റവും മുന്നിലാണ് ശക്തികാന്ത ദാസ്. ആര്‍ബിഐ ഗവര്‍ണറുടെ സമര്‍പ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്തുമെന്നും, ഇന്ത്യയ്ക്ക് ഇത് വീണ്ടും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജോസ്.കെ.ജോര്‍ദാന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), എന്‍ഗുയെന്‍ തി ഹോംഗ് (വിയറ്റ്‌നാം) എന്നിവരാണ് എ പ്ലസ് റേറ്റിംഗ് […]
