ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ തുടങ്ങുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍ വ്യക്തമാക്കി.ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ എന്നതടക്കം ഏഴ് പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. റിപ്പോര്‍ട്ട് വൈകരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശ പ്രകാരം ഈയാഴ്ച തന്നെ യോഗം ചേരാനാണ് നീക്കം.
അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്ന് കേന്ദ്രമന്ത്രി
