ഏഷ്യാകപ്പ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി പാകിസ്താൻ പേസ് സംഘം. തുടക്കത്തിലേ ഇന്ത്യൻ ബാറ്റർമാരെ പവലിയനിലേക്ക് പറഞ്ഞയച്ച പാക് മുൻ നിര പേസർമാർ വളരെ ആത്മവിശ്വാസത്തോടെയാണ് പന്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് 267 റൺസാണ് വിജയലക്ഷ്യം. ഷാഹിൻഷാ അഫ്രീദി നയിച്ച ആക്രമണത്തിന് ഹാരിസ് റഊഫും യുവതാരം നസീം ഷായും ചേർന്ന് മൂർച്ഛ കൂട്ടിയതോടെ ഇന്ത്യൻ ബാറ്റിങ് നിര പതറിപ്പോവുകയായിരുന്നു.
റിലയന്‍സ് റീറ്റെയ്ല്‍ വീണ്ടും ധനസമാഹരണത്തിന്
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് സെപ്റ്റംബര്‍ അവസാനത്തോടെ 2.5 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 20,680 കോടി രൂപ) സമാഹരിക്കുന്നതിനായി ആഗോള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ഈ തുക കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മൊത്തം തുകയായ 3.5 ബില്ല്യണ്‍ ഡോളറിന്റെ (29,000 കോടി രൂപ) ഒരു ഭാഗമാണ്. 1 ബില്ല്യണ്‍ ഡോളര്‍ (8,278 കോടി രൂപ) ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി […]
സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈദ് റിലീസ് ആയി 2023 ഏപ്രിലില്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം പിന്നീട് 2023 ദീപാവലിയിലേക്ക് റിലീസ് മാറ്റുകയാണ്. മനീഷ് ശര്‍മ്മയാണ് ടൈഗര്‍ 3 സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാനും കത്രീനയും ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം എത്തുമെന്ന് അറിയിക്കുന്നു. ആക്ഷന്‍ സ്‌പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ […]
ജയിലറിനെ കടത്തിവെട്ടി ‘ഗദര്‍ 2’, കളക്ഷന്‍ 631 കോടി കടന്നു!
ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് ആയി സണ്ണി ഡിയോളിന്റെ ‘ഗദര്‍ 2’. 631 കോടിക്ക് മുകളിലാണ് ഗദര്‍ 2 ബോക്സോഫീസില്‍ നിന്നും നേടിയത്. ചിത്രത്തില്‍ താര സിംഗ് എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തിയത്. ചിത്രത്തിനായി സണ്ണി ഡിയോള്‍ വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് താരം പ്രതിഫലം 50 കോടിയിലേക്ക് ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടില്ല. പ്രതിഫലം എന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും ഏറ്റവുമടുത്ത ആളുകളോട് പോലും ആരുമത് […]
സിംപിള്‍ വണ്‍ നിരത്തിലെത്തി, വില 1.58 ലക്ഷം!
ബെംഗളൂരു ആസ്ഥാനമായ സിംപിള്‍ എനര്‍ജി കമ്പനിയുടെ അഭിമാന മോഡലായ സിംപിള്‍ വണ്‍ നിരത്തിലെത്തി. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമേ ലഭ്യമാകൂ. 212 കിമീ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. രണ്ടു ബാറ്ററിയുള്ള മോഡലിന് ബെംഗളൂരുവിലെ വില 1.58 ലക്ഷം രൂപയാണ് (750 വാട്ട് ചാര്‍ജര്‍ കൂടെ ലഭിക്കും). ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്‌കൂട്ടര്‍ മോഡല്‍ നിരയിലേക്കാണ് ഒരു ഇന്ത്യന്‍ നിര്‍മിത സ്‌കൂട്ടര്‍ എന്ന നിലയില്‍ സിംപിള്‍ വണ്‍ എത്തിയിരിക്കുന്നത്. നിലവിലെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും കുതിപ്പുള്ള മോഡലും […]
മന്ത്രവാദം കേരളത്തില്‍
മന്ത്രവാദം കേരളത്തില്‍, മന്ത്രവാദം ശാസ്ത്രമോ? പൂജാവിധികള്‍, നവീകരണകലശം, തന്ത്രസമുച്ചയത്തിന്റെ സവിശേഷതയും ഔന്നത്യവും, കളമെഴുത്തുപാട്ട്: ഒരു കേരളീയ അനുഷ്ഠാന കലാരൂപം, ദൈവത്തിന്റെ കളിപ്പാട്ടങ്ങള്‍, ശബരിമലയും സ്ത്രീകളും: താന്ത്രികസമീപനം തുടങ്ങിയ മന്ത്രവാദത്തെക്കുറിച്ചുള്ള എട്ടു ശ്രദ്ധേയമായ ലേഖനങ്ങള്‍. ഒപ്പം കാട്ടുമാടം നാരായണനുമായി അഭിമുഖവും. ‘മന്ത്രവാദം കേരളത്തില്‍’. നാലാം പതിപ്പ്. കാട്ടുമാടം നാരായണന്‍. മാതൃഭൂമി ബുക്‌സ്. വില 170 രൂപ.
ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സൗര രഹസ്യം തേടിയുള്ള ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെയാണ് പ്രധാമന്ത്രിയുടെ പ്രതികരണം.
ഏമ്പക്കം വിടുന്നത് കോളന്‍ ക്യാന്‍സറിന്റെ ലക്ഷണം!
നിരന്തരമായി ഏമ്പക്കം വിടുന്നത് കോളന്‍ ക്യാന്‍സറിന്റെ ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധര്‍. ഏമ്പക്കത്തിനു പുറമേ ഛര്‍ദ്ദിയും ഓക്കാനവും മലബന്ധവും ഇതിന്റെ ഒപ്പം ഉണ്ടാകാം. വന്‍കുടലില്‍ വളരുന്ന അര്‍ബുദമാണ് കോളന്‍ ക്യാന്‍സര്‍. മനുഷ്യ ശരീരത്തില്‍ ഏകദേശം രണ്ട് മീറ്റര്‍ നീളമുള്ള വന്‍കുടലില്‍ മലദ്വാരത്തോടു ചേര്‍ന്ന ഭാഗത്താണ് കോളന്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍കുടല്‍ ക്യാന്‍സര്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ […]
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന […]
രാത്രി വാര്‍ത്തകള്‍
ഒരു രാജ്യം ഒറ്റ വോട്ടെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ കഷ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ സിംഗ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, […]
