നിരന്തരമായി ഏമ്പക്കം വിടുന്നത് കോളന്‍ ക്യാന്‍സറിന്റെ ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധര്‍. ഏമ്പക്കത്തിനു പുറമേ ഛര്‍ദ്ദിയും ഓക്കാനവും മലബന്ധവും ഇതിന്റെ ഒപ്പം ഉണ്ടാകാം. വന്‍കുടലില്‍ വളരുന്ന അര്‍ബുദമാണ് കോളന്‍ ക്യാന്‍സര്‍. മനുഷ്യ ശരീരത്തില്‍ ഏകദേശം രണ്ട് മീറ്റര്‍ നീളമുള്ള വന്‍കുടലില്‍ മലദ്വാരത്തോടു ചേര്‍ന്ന ഭാഗത്താണ് കോളന്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍കുടല്‍ ക്യാന്‍സര്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. മറ്റു പല ക്യാന്സറുകളെയും പോലെ കുടല് ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പലപ്പോഴും രോഗം മൂര്‍ച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ കാണുന്നത്. വയറ്റില്‍ നിന്ന് പോകുന്നതിലെ വ്യത്യാസം, മലം രക്തം കലര്‍ന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന് രക്തമൊഴുക്ക്, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലബന്ധം, വയറിളക്കം, ക്ഷീണം, വിശപ്പിലായ്മ, ഗ്യാസ്, ഇടയ്ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍, ഭാരം കുറയുക തുടങ്ങിയവയാണ് വന്‍കുടല്‍ ക്യാന്‍സറിന്റെ രോഗലക്ഷണങ്ങള്‍.
ഏമ്പക്കം വിടുന്നത് കോളന്‍ ക്യാന്‍സറിന്റെ ലക്ഷണം!
