ഏഷ്യാകപ്പ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി പാകിസ്താൻ പേസ് സംഘം. തുടക്കത്തിലേ ഇന്ത്യൻ ബാറ്റർമാരെ പവലിയനിലേക്ക് പറഞ്ഞയച്ച പാക് മുൻ നിര പേസർമാർ വളരെ ആത്മവിശ്വാസത്തോടെയാണ് പന്തെറിഞ്ഞത്. ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കെതിരെ പാകിസ്താന് 267 റൺസാണ് വിജയലക്ഷ്യം. ഷാഹിൻഷാ അഫ്രീദി നയിച്ച ആക്രമണത്തിന് ഹാരിസ് റഊഫും യുവതാരം നസീം ഷായും ചേർന്ന് മൂർച്ഛ കൂട്ടിയതോടെ ഇന്ത്യൻ ബാറ്റിങ് നിര പതറിപ്പോവുകയായിരുന്നു.
ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി പാകിസ്താൻ പേസ് സംഘം
