നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ആഗസ്റ്റ് 29ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേരാണ് കൊല്ലപ്പെട്ടത്.ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. 24 പേരെ ക്യാങ്ങ്പോപ്പിയിലേക്കാണ് മാറ്റിയത്. മുൻകൂട്ടി അറിയിക്കാതെ നിർബന്ധിതമായി മാറ്റിയെന്ന് താമസക്കാർ പരാതിപ്പെട്ടു.അതിനിടെ മെയ്തെയ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കറുത്ത സെപ്തംബർ ആചരിക്കാനാണ് തീരുമാനം. വീടുകളിൽ കറുത്ത കൊടി കെട്ടാൻ ആഹ്വാനം ചെയ്തു. ഈ മാസം 21 വരെയാണ് പ്രതിഷേധം.
മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്
