‘സാഹോ’ എന്ന പ്രഭാസ് ചിത്രത്തിലുടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന പവന് കല്യാണ്‍ ചിത്രം ‘ഒജി’ ടീസര്‍ എത്തി. അര്ജുന് ദാസിന്റെ വോയ്സ് നരേഷനിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വയലന്‍സ് നിറഞ്ഞ ചിത്രത്തില്‍ ഗ്യാങ്സ്റ്റായാണ് പവന് കല്യാണ്‍ എത്തുന്നത്. നടന് പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ‘സാഹോ’യ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രവുമായി സുജീത് എത്തുന്നത്. പവന് കല്യാണിന്റെ ജന്മദിനത്തിലാണ് ‘ഒജി’യുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രാഹണം. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കിയ ചിത്രമായ ‘ഒജി’യില്‍ ടൈറ്റില്‍ വേഷത്തില്‍ ‘ഒജാസ് ഗംഭീര’ എന്ന ‘ഒജിയായി’ പവന് കല്യാണ്‍ എത്തുമ്പോള്‍ നായികയായി പ്രിയങ്ക അരുള്‍ മോഹനും മറ്റ് കഥാപാത്രങ്ങളായി ഇമ്രാന് ഹാഷ്മിയും പ്രകാശ് രാജും, അര്ജുന് ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനുമുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഡിവിവി എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് നിര്‍മാണം.
പവന് കല്യാണ്‍ ചിത്രം ‘ഒജി’ ടീസര്‍ എത്തി
