മുംബൈയിൽ ഇന്ത്യ മുന്നണി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്നതല്ല. വിമാനം 4.15 ന് നിശ്ചയിച്ചതു കൊണ്ടാണ് അവർ നേരത്തെ മടങ്ങിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അതോടൊപ്പം ഇന്ത്യ മുന്നണിയിൽ ഒന്നിച്ച് മുന്നോട്ട് പോകുന്ന സാഹചര്യമാണുള്ളതെന്നും എന്നാൽ കേരളത്തിൽ കോൺഗ്രസും സി പി എമ്മും ഒന്നിച്ചു മത്സരിക്കുക പ്രായോഗികമല്ലെന്നും അതിന് സിപിഎം തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെസി വേണുഗോപാൽ
