Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്ന് ഇ പി ജയരാജൻ

വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കലാരംഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്നും കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ സഖ്യത്തെ നയിക്കാന്‍ 13 അംഗ കോർഡിനേഷൻ കമ്മിറ്റി

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തെ നയിക്കാന്‍ 13 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.കൺവീനർ ഇല്ലാത്ത സമിതിയിൽ ഗാന്ധി കുടുംബത്തിൽ നിന്നും സിപിഎമ്മില്‍ നിന്നും അംഗങ്ങളില്ല. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസ് പാര്‍ട്ടിയിൽ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 1

*1985ലെ മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിഷയം പഠിച്ചതിനുശേഷം പാനല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 18 നു ചേരാനിരിക്കേയാണ് തിടുക്കത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. വിഷയം പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദിനമലർ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം

ഓഗസ്റ്റ് 31നായിരുന്നു വിവാദമായ തലക്കെട്ടുമായി ദിനമലര്‍ പ്രസിദ്ധീകരിച്ചത്. കാലൈ ഉണവു തിട്ടം എന്ന പദ്ധതി വിപുലമാക്കിയാണ് പ്രഭാത ഭക്ഷണ പദ്ധതി ഡിഎംകെ നടപ്പിലാക്കിയത്. പുതിയ പദ്ധതി മൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ കക്കൂസ് കൂടുതലായി ഉപയോഗിക്കുന്നുവെന്ന നിലയിലായിരുന്നു അവഹേളനം.  ഇതിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ രൂക്ഷമായ വിമര്‍ശനമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്

പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്.2019 ൽ കൊവിഡ് കാലത്ത് പൊലീസിന്റെ ​ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശം പുറത്തുപോയത് വാർത്ത നൽകിയിരുന്നു. ഈ സംഭവത്തിൽ പൊലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്നാരോപിച്ചു കൊണ്ടാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കിറ്റ് വാങ്ങാന്‍ നാളെയും കൂടി അവസരമെന്ന് മന്ത്രി ജിആര്‍ അനില്‍

കേന്ദ്രവിഹിതം ലഭിക്കാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കും. ഈ യാഥാർത്ഥ്യം അധികം ആളുകൾക്ക് അറിയില്ലെന്ന് മന്ത്രി ജി ആർ അനിൽ.നെൽകർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും കൂടാതെഓണക്കാലത്ത് സർക്കാർ നടത്തിയത് മികച്ച വിപണി ഇടപെടലാണ്. 7 കോടി രൂപയുടെ വിൽപന 14 ഓണം ഫെയറുകൾ വഴി നടന്നുവെന്നും കിറ്റ് വാങ്ങാത്തവർക്ക് നാളെയും കൂടി വാങ്ങാമെന്നും മന്ത്രി വ്യക്തമാക്കി.

Posted inബിസിനസ്സ്

7.8 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തി ഇന്ത്യ

2023-24 ലെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇന്ത്യ 7.8 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ജി.ഡി.പി വളര്‍ച്ചാനിരക്കാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ വളര്‍ച്ച 6.1 ശതമാനമായിരുന്നു. ഇന്ത്യ 7.5 മുതല്‍ 8.5 ശതമാനം വരെ വളര്‍ന്നേക്കുമെന്നാണ് പൊതുവേ വിലയിരുത്തിരുന്നത്. റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത് ഇന്ത്യ എട്ട് ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 40.37 ലക്ഷം കോടി രൂപയാണ്. 2022-23ലെ ആദ്യപാദത്തില്‍ ഇത് 37.44 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, […]

Posted inടെക്നോളജി

റീലുകളുടെ സമയദൈര്‍ഘ്യം കൂട്ടാന്‍ ഇന്‍സ്റ്റഗ്രാം

ഡിജിറ്റല്‍ ലോകത്ത് ഇന്ന് റീലുകളുടെ കാലമാണ്. എന്തിനും ഏതിനും റീല്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കലാണ് ഇന്ന് ട്രെന്‍ഡ്. ഒരു മിനിറ്റ് വരെയാണ് റീലുകളുടെ സമയദൈര്‍ഘ്യം. ഇതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചറായി ഇത് കൊണ്ടുവരാനാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്. ഒരു മിനിറ്റിന്റെ സ്ഥാനത്ത് പത്തുമിനിറ്റ് വരെയാക്കി ദൈര്‍ഘ്യം ഉയര്‍ത്തുന്ന കാര്യമാണ് ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നത്. രണ്ട് ഓപ്ഷനുകളായി ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഒന്നില്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ […]

Posted inവിനോദം

ഷാറുഖ് ഖാന്‍ നായകനായ ചിത്രം ‘ജവാന്‍’ ട്രെയിലര്‍

സൂപ്പര്‍ താരം ഷാറുഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ജവാന്‍’ ട്രെയിലര്‍ എത്തി. നയന്‍താര നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നാല് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ […]

Posted inവിനോദം

സയന്‍സ് ഫിക്ഷന്‍ ചിത്രവുമായി വിജയും വെങ്കട് പ്രഭുവും

ദളപതി വിജയ്യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന ‘ദളപതി 68’ എന്ന പുതിയ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രവുമായാണ് വെങ്കട് പ്രഭുവും വിജയ്യും ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇപ്പോള്‍ വെങ്കട് പ്രഭു പങ്കുവച്ച ചിത്രങ്ങളും ഈ ഊഹാപോഹങ്ങള്‍ ശരി വയ്ക്കുന്നതാണ്. ‘ഭാവിയിലേക്ക് സ്വാഗതം’ എന്ന് പറയുന്ന പോസ്റ്റില്‍ ഒരു ഉപകരണം നോക്കി നില്‍ക്കുന്ന വിജയിയെയും, മറ്റൊന്ന് ത്രിഡി സ്‌കാനിംഗിന് വിധേയനാകുന്ന വിജയിയെയും കാണാം. ഇത് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണോ എന്ന സംശയവും […]