ദളപതി വിജയ്യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന ‘ദളപതി 68’ എന്ന പുതിയ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രവുമായാണ് വെങ്കട് പ്രഭുവും വിജയ്യും ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇപ്പോള്‍ വെങ്കട് പ്രഭു പങ്കുവച്ച ചിത്രങ്ങളും ഈ ഊഹാപോഹങ്ങള്‍ ശരി വയ്ക്കുന്നതാണ്. ‘ഭാവിയിലേക്ക് സ്വാഗതം’ എന്ന് പറയുന്ന പോസ്റ്റില്‍ ഒരു ഉപകരണം നോക്കി നില്ക്കുന്ന വിജയിയെയും, മറ്റൊന്ന് ത്രിഡി സ്കാനിംഗിന് വിധേയനാകുന്ന വിജയിയെയും കാണാം. ഇത് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നുണ്ട്. സിനിമയില്‍ അച്ഛനും മകനുമായി വിജയ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേ സമയം വിജയ്യുടെ സഹോദരനായി പുതിയ ചിത്രത്തില്‍ വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നുണ്ട്. ടീ സീരീസ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയ്, സിമ്രാന് തുടങ്ങിയവരാകും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുക. തമന് ആകും സംഗീതം. എജിഎസ് പിക്ചേഴ്സ് ആണ് നിര്‍മാണം.
സയന്‍സ് ഫിക്ഷന്‍ ചിത്രവുമായി വിജയും വെങ്കട് പ്രഭുവും
