ഗൊറില 450 എന്ന പേര് ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷന് നടത്തി റോയല്‍ എന്‍ഫീല്‍ഡ്. 450 സിസി പ്ലാറ്റ്ഫോമില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന അഞ്ചു മോഡലുകളില്‍ ഒന്നായിരിക്കും ഗൊറില എന്നാണ് കരുതുന്നത്. ഉടന്‍ വിപണിയിലെത്തുമെന്ന് കരുതുന്ന ഹിമായന്‍ 450ന്റെ പേരായിരിക്കുമോ ഗൊറില എന്ന് വ്യക്തമല്ല. ഹിമാലയന്‍ 450ന്റെ ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നിലവിലെ ഹിമാലയനുമായി ഏറെ സാമ്യമുണ്ട് പുതിയ ബൈക്കിന്. എല്‍ഇഡി ഹെഡ്ലാംപ്, സ്മോക്ക്ഡ് വിന്‍ഡ് ഷീല്‍ഡ്, ഡേര്‍ട്ട് ബൈക്ക് ശൈലിയിലുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, അപ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, പുതിയ സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ ബൈക്കിനുണ്ട്. നിലവിലെ ഹിമാലയനെക്കാള്‍ വലുപ്പം കൂടിയ ഇന്ധനടാങ്കായിരിക്കും പുതിയ ബൈക്കിന്. എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ 450 എന്‍ജിനാണ് പുതിയ ബൈക്കില്‍. 40 ബിഎച്ച്പി കരുത്തും 40 എന്‍എം ടോര്‍ക്കും 6 സ്പീഡ് ഗിയര്‍ ബോക്സും ബൈക്കിനുണ്ടാകും.
ഗൊറില 450 റജിസ്ട്രേഷന് നടത്തി എന്‍ഫീല്‍ഡ്
