Posted inവിനോദം

‘ഗുഡുംബ ശങ്കര്‍’ റീ റിലീസിന്

മീരാ ജാസ്മിന്‍ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’. പവന്‍ കല്യാണായിരുന്നു ചിത്രത്തില്‍ നായകന്‍. ‘ഗുഡുംബ ശങ്കര്‍’ റീ റിലീസാകുകയാണ്. പവന്‍ കല്യാണത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് മീരാ ജാസ്മിന്‍ നായികയായ ‘ഗുഡുംബ ശങ്കര്‍’ രണ്ട് പതിറ്റാണ്ടിന് റീ റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് താരത്തിന്റെ പിറന്നാളെന്നതിനാല്‍ ചിത്രം നാളെ റീ റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ ‘ഗുഡുംബ ശങ്കര്‍’ എന്ന ചിത്രം റീ റിലീസ് ചെയ്യുന്നതിനറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്മിനും. മീരാ ജാസ്മിന്‍ വേഷമിട്ടതില്‍ […]

Posted inഓട്ടോമോട്ടീവ്

ഫഹദും നസ്രിയയും വാങ്ങിയത് ഡിഫന്‍ഡര്‍ ഡി 90

ഫഹദ് ഫാസിലും നസ്രിയയും സ്വന്തമാക്കിയത് കേരളത്തിലെ ആദ്യ ഡിഫന്‍ഡര്‍ ഡി 90. ഡിസ്‌കവറിയുടെ മൂന്നു ഡോറുള്ള ഈ പതിപ്പ് കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് വാങ്ങിയത്. 2.18 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന വാഹനത്തിന്റെ നികുതി മാത്രം 46 ലക്ഷം രൂപ വരും. 2.70 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. അടുത്തിടെ ബിഎംഡബ്ല്യു 740ഐ സ്വന്തമാക്കിയ ഫഹദിന്റെ ഗാരിജില്‍ പോര്‍ഷെയും മിനി കണ്‍ട്രിമാനും ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറുമെല്ലാമുണ്ട്. ഡിഫന്‍ഡറിന്റെ ഈ മോഡലില്‍ 5.0 […]

Posted inപുസ്തകങ്ങൾ

ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം

മതം, വര്‍ഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയില്‍ വാര്‍ത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകള്‍. വര്‍ഗ്ഗ-ദേശങ്ങള്‍ക്കതീതമായ ഏകാന്തത ഉള്ളില്‍ പേറുമ്പോഴും ഭയരഹിതമായി രാഷ്ട്രീയം പറയുന്നുണ്ട് ഈ കഥകള്‍. വിവിധ ദേശങ്ങളില്‍, ജീവിതപരിസരങ്ങളില്‍, ഭാഷകളില്‍ ജീവിക്കുമ്പോഴും അടിസ്ഥാനപരമായി ഒരേ ഏകാന്തത, ഒരേ രാഷ്ട്രീയം ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം കഥാപാത്രങ്ങളും. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും പ്രത്യാശാഭരിതമായ ജീവിതത്തോട് സ്വയം സംസാരിക്കുന്നവരാണവര്‍. ‘ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം’. ഷീബ ഇ.കെ. ഡിസി ബുക്‌സ്. വില 133 രൂപ.  

Posted inആരോഗ്യം

ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നത് ശീലമാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഓക്കാനം, ദഹനക്കേട് എന്നിവയ്ക്കുള്ള പ്രതിവിധിയായി ഇഞ്ചി ഉപയോഗിച്ച് വരുന്നു. 1 മുതല്‍ 2 ഗ്രാം വരെ ഇഞ്ചി കഴിക്കുന്നത് ഓക്കാനം ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല, മൊത്തം കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗം ഇന്ന് മുംബൈയിൽ

ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗത്തിന് ഇന്ന് മുംബൈയിൽ തുടക്കമാകും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്ചകൾക്ക് തുടക്കമാവും. അതോടൊപ്പം പ്രതിപക്ഷ ഐക്യയോ​ഗത്തെ പരിഹസിച്ച് ബിജെപി. പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് സമ്പിത് പാത്ര.അഴിമതി കേസുകളിൽനിന്നും രക്ഷപ്പെടാനാണ് നേതാക്കൾ കഷ്ടപ്പെടുന്നത്. ചന്ദ്രയാൻ 3 പോലെ മൂന്നാം തവണയും ബി ജെ പി അധികാരത്തിലെത്തുമെന്നും സമ്പിത് പാത്ര പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാങ്കിൽ നിന്ന് വായ്പയായാണ് പണം കിട്ടിയതെന്ന് നടൻ കൃഷ്ണപ്രസാദ്

ആയിരക്കണക്കിന് കർഷകർക്ക് ഇനിയും നെല്ലിന് പണം കിട്ടിയിട്ടില്ലെന്ന് നടൻ കൃഷ്ണപ്രസാദ്. കൃഷ്ണപ്രസാദിന് നെല്ലിന് പണം കിട്ടിയില്ലെന്ന് പറഞ്ഞല്ല ആരും സമരം നടത്തിയത്. തനിക്ക് നെല്ലിന് പണം കിട്ടിയെന്ന രേഖ കണ്ടെത്താൻ നടത്തിയ ഉത്സാഹം കർഷകർക്ക് പണം നൽകാൻ കാട്ടണമായിരുന്നുവെന്നും അദ്ദേഹം പ്രതകരിച്ചു.താൻ നൽകിയ നെല്ലിന് ബാങ്കിൽ നിന്ന് വായ്പയായാണ് ജൂലൈ മാസത്തിൽ പണം കിട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍

  ജമ്മു കാഷ്മീരില്‍ കേന്ദ്രഭരണം എന്ന് അവസാനിപ്പിക്കുമെന്ന് പറയാനാകില്ലെന്നും അവിടെ തെരഞ്ഞെടുപ്പിനു തയാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനമെടുക്കാം. വോട്ടര്‍പട്ടിക സജ്ജമാണ്. പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ക്കു പിറകേ, നിയമസഭാ തെരഞ്ഞെടുപ്പു നടത്താനാകും.  കേന്ദ്രം അറിയിച്ചു. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പെടുത്തി മാപ്പുണ്ടാക്കിയതിനെ ന്യായീകരിച്ച് ചൈന. ഇന്ത്യയുടെ പ്രതിഷേധം അതിവ്യാഖ്യാനമാണെന്നും ഭൂപടം പുതുക്കുന്നതു സാധാരണമാണെന്നും ചൈന പ്രതികരിച്ചു. ഭൂപടം വിവാദമായതോടെ അടുത്തമാസം എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും

കോഴിക്കോട് സ്വദേശിയായ ഹര്‍ഷിനയുടെ വയറ്റില്‍ പ്രവസ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിയമോപദേശം. സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുളള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ

മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്ന് കെ മുരളീധരന്‍.ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്.കൂടുതൽ പട്ടിണി സമരം നടത്തിയത് കർഷകരാണ് .ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല.കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്.മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല.കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു

53 അംഗ ഉദ്യോഗസ്ഥ സംഘമാണ് മണിപ്പൂർ കലാപത്തെ സംബന്ധിച്ച കേസുകൾ അന്വേഷിക്കുന്നത്. 27 കേസുകൾ സിബിഐ ഏറ്റെടുത്തതിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. അതോടൊപ്പം വിചാരണ നടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനേയും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാനും, കൂടാതെ മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവരെന്നും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി.