ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗത്തിന് ഇന്ന് മുംബൈയിൽ തുടക്കമാകും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്ചകൾക്ക് തുടക്കമാവും. അതോടൊപ്പം പ്രതിപക്ഷ ഐക്യയോഗത്തെ പരിഹസിച്ച് ബിജെപി. പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് സമ്പിത് പാത്ര.അഴിമതി കേസുകളിൽനിന്നും രക്ഷപ്പെടാനാണ് നേതാക്കൾ കഷ്ടപ്പെടുന്നത്. ചന്ദ്രയാൻ 3 പോലെ മൂന്നാം തവണയും ബി ജെ പി അധികാരത്തിലെത്തുമെന്നും സമ്പിത് പാത്ര പറഞ്ഞു.
ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗം ഇന്ന് മുംബൈയിൽ
