പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുപോലെ ബ്രാഹ്മണർ മതിയെന്ന സർക്കുലർ നൽകുമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നുവെന്നും, തുല്യമായ സാമൂഹ്യ നീതി കേരളത്തിൽ കൈ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സ്വാമി സച്ചിദാനന്ദ പറഞ്ഞത് ശരിയാണെന്ന് വി. ജോയ് എം എൽ എ സ്വാമിക്ക് മറുപടിയും നൽകി.
തുല്യമായ സാമൂഹ്യ നീതി കേരളത്തിൽ കൈ വന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ
