Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഇന്ത്യയുടെ ഭൂമി കൈയേറുകയും കൈയേറിയവയേയും കൈയേറാത്തവയേയും ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈയിടെ ലഡാക്ക് സന്ദര്‍ശിച്ചപ്പോഴും ആ നാട്ടുകാരെല്ലാം ചൈനയുടെ കൈയേറ്റം ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ ഉന്നയിച്ചപ്പോള്‍ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്നു മോദി പറഞ്ഞത് കള്ളമാണ്. സത്യം ജനങ്ങളെ അറിയിക്കണമെന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു പ്രഖ്യാപനവുമില്ലാതെ പിന്‍വലിച്ച പാചകവാതക സബ്‌സിഡി പുനസ്ഥാപിച്ചു. സിലിണ്ടറിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി ഇന്ന് വീണ്ടും പുതുപ്പള്ളിയിൽ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ കൂടുതൽ നേതാക്കൾ ഇന്ന് മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ തുടങ്ങിയവർ ഇന്ന് വിവിധ മുന്നണികളുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്

ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി.ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തിൽ മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളമാണെന്നും,ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം.മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും

പാചകവാതക സിലിണ്ടറിന്റെ വില 200 രൂപ കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ.ദില്ലിയിൽ 14.2 കിലോ ​ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. അതോടൊപ്പം വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടർന്നാണ് നടപടിയെന്നും കോൺ​ഗ്രസ് വിമർശിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 30

*1985ലെ മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾തിരുവോണം ആഘോഷമാക്കി മലയാളികള്‍. പൂക്കളമൊരുക്കിയും പുത്തനുടുപ്പണിഞ്ഞും സദ്യവട്ടങ്ങളും കലാവിരുന്നുകളും ആസ്വദിച്ചും ഓണാഘോഷം കേങ്കേമമാക്കി. ഇന്ന് ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി. ◾ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിനു 200 രൂപ വില കുറച്ചു. ഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1103 രൂപയില്‍നിന്ന് 903 രൂപയായി കുറയും. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഇന്നു പ്രാബല്യത്തിലാകും. നിരവധി കുടുംബങ്ങള്‍ക്കു സന്തോഷം പകരുന്ന തീരുമാനമാണെന്നു […]

Posted inബിസിനസ്സ്

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്കും!

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ആരംഭിക്കും. ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത പ്ലാറ്റ്ഫോമുകളും സിബിഡിസിയും ഉള്‍പ്പെടുത്തി ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് സമഗ്രമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കും. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കും. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെ.എഫ്.എസും ബ്ലാക്ക്റോക്കുമായുള്ള സംയുക്ത സംരംഭവും മുകേഷ് അംബാനി പ്രഖ്യാപിച്ചു. സെപ്തംബര്‍ 19ന് ജിയോ എയര്‍ ഫൈബര്‍ അവതരപ്പിക്കും. ഇതിനകം ജിയോ ഫൈബറിന് ഒരു കോടിയിലേറെ വരിക്കാരായി. […]

Posted inവിനോദം

‘ജവാനി’ലെ പുതിയ ഗാനം ‘രാമയ്യ വസ്തവയ്യ’

ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം ‘ജവാനി’ലെ പുതിയ ഗാനമെത്തി. ‘രാമയ്യ വസ്തവയ്യ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ഗാനത്തില്‍ നയന്‍താരയും പ്രത്യക്ഷപ്പെടുന്നുണ്ട്. അനിരുദ്ധിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍, വിശാല്‍ ദദ്ലാനി, ശില്‍പ റാവു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍- ബോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാന്‍ സെപ്റ്റംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. ആറ്റ്‌ലിയാണ് ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്‌ലിയുടെയും നയന്‍താരയുടെയും ആദ്യ […]

Posted inവിനോദം

പ്രീ പ്രൊഡക്ഷന്‍ കഴിഞ്ഞ് ‘കാളിയന്‍’

ചരിത്ര പുരുഷനാകാന്‍ പൃഥ്വിരാജ് തയ്യാറെടുക്കുന്ന സിനിമയാണ് ‘കാളിയന്‍’. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് താരം ചിത്രത്തില്‍ എത്തുക. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ എല്ലാം കഴിഞ്ഞ് ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ്. എമ്പുരാന് മുന്‍പ് ഒരു ഷെഡ്യൂള്‍ തുടങ്ങി, അതിനൊപ്പം തന്നെ കാളിയന്റെയും ഷൂട്ടിംഗ് നടത്താമെന്നുള്ളതിന്റെ പ്ലാനിംഗ് നടന്നു കൊണ്ടിരിക്കയായിരുന്നു. ആ സമയത്ത് ആയിരുന്നു പഥ്വിരാജിന് ഇങ്ങനെ ഒരു അപകടം വന്നതും കുറച്ച് കാലം […]

Posted inഓട്ടോമോട്ടീവ്

ഹോര്‍നെറ്റ് 2.0 പുറത്തിറക്കി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2 കംപ്ലയിന്റ് 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. 2023 ഹോണ്ട ഹോര്‍നെറ്റ് 1.39 ലക്ഷം രൂപ ഡല്‍ഹി എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. പുതുക്കിയ ബൈക്ക് പുതിയ ഫീച്ചറുകള്‍ക്കൊപ്പം ചില ഡിസൈന്‍ മാറ്റങ്ങളോടെയും ഒരു ബിഎസ്4 ഫേസ് 2 & ഒബിഡി2 കംപ്ലയിന്റ് എഞ്ചിനുമായും വരുന്നു. മോട്ടോര്‍സൈക്കിളിന് 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (3വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് + 7-വര്‍ഷ ഓപ്ഷണല്‍) ഹോണ്ട വാഗ്ദാനം ചെയ്യുന്നു. […]