പാചകവാതക സിലിണ്ടറിന്റെ വില 200 രൂപ കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ.ദില്ലിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. അതോടൊപ്പം വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടർന്നാണ് നടപടിയെന്നും കോൺഗ്രസ് വിമർശിച്ചു.
പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും
