ആരോഗ്യ സംരക്ഷണത്തിന് പാല്‍ക്കാപ്പിയെക്കാള്‍ കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്ലാക്ക് കോഫിയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ബി3, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്. അല്‍ഷിമേഴ്സ് രോഗം ഓര്‍മ്മകളെയും ചിന്താശേഷിയെയും നശിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെന്‍ഷ്യയുടെയും അല്‍ഷിമേഴ്സിന്റെയും സാധ്യത 65 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അല്‍ഷിമേഴ്സ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. രണ്ട് കപ്പ് കുടിക്കുന്നത് കാലക്രമേണ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. കട്ടന്‍ കാപ്പി പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഹാര്‍വാര്‍ഡ് ടിഎച്ച് നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ കട്ടന്‍ കാപ്പി കഴിക്കുന്നത് നല്ല ഫലങ്ങള്‍ നല്കുന്നു. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് ഉത്പാദനം മന്ദഗതിയിലാക്കാനും സഹായിക്കുന്ന ക്ലോറോജെനിക് ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. ഇത് പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം കുറയ്ക്കുന്നു. ഡയബെറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഒരു കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു കപ്പ് കട്ടന്‍ കാപ്പി മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കട്ടന്‍കാപ്പി അല്‍ഷിമേഴ്സിനുള്ള സാധ്യത കുറയ്ക്കും!
