അധാര്‍മികതയുടെ ഇരുള്‍ കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ ശുദ്ധാത്മാക്കള്‍ക്കുമാണ്. ‘ശംഖുമുദ്രയുള്ള വാള്‍’. പെരുമ്പടവം ശ്രീധരന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 332 […]
ഡെങ്കി വൈറസ് മാരകമാകും ഉയര്‍ന്ന താപനിലയില്‍
ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) പഠനം. കൊതുകുകളില്‍ ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ആര്‍ജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വര്‍ധിപ്പിക്കുന്നുവെന്ന നിര്‍ണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവര്‍ഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി […]
മധ്യാഹ്ന വാര്‍ത്തകള്‍
ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലുള്ള റോവര്‍ ചന്ദ്രനില്‍ ഇറങ്ങി പര്യവേഷണം തുടങ്ങി. മണ്ണ് അടക്കമുള്ളവ ശേഖരിച്ച് അവയിലെ സവിശേഷതകളാണു പരിശോധിക്കുന്നത്. 14 ദിവസം നീളുന്നതാണു റോവറിന്റെ ദൗത്യം. റോവര്‍ കടന്നു പോകുന്ന പ്രദേശത്തുടനീളം രാജ്യമുദ്രയായ അശോകസ്തംഭം പതിയുന്നുണ്ട്. റോവറിന്റെ ഒരു ചക്രത്തില്‍ അശോകസ്തഭവും രണ്ടാമത്തെ ചക്രത്തില്‍ ഐഎസ്ആര്‍ഒയുടെ ലോഗോയുമാണു മുദ്രണം ചെയ്തിരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി വായ്പകള്‍ക്കു പിന്നില്‍ മുന്‍മന്ത്രിയും സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ എ.സി മൊയ്തീനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംഘം. ബാങ്ക് […]
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി
മുഖ്യമന്ത്രിയുടെ മകൾ വീണ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമാണെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി.യാതൊരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
കെ.കെ.ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം
കണ്ണൂര്‍ സര്‍വകലാശാല എം.എ ഇംഗ്ലീഷ് സിലബസിലാണ് ലൈഫ് ഓഫ് എ കൊമ്രേഡ് എന്ന കെ.കെ.ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിസിടിഎ ആരോപിച്ചു.
അന്വേഷണം ഊർജ്ജിതമാക്കി ഇഡി
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് സംഘം. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി.
ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ആഗോള ബഹിരാകാശ ഏജന്‍സികള്‍
ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ആഗോള ബഹിരാകാശ ഏജന്‍സികള്‍.ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായതോടെ നാസ, യൂറോപ്യന്‍, യുകെ സ്‌പേസ് ഏജന്‍സികള്‍ അടക്കമുള്ളവരാണ് ഇന്ത്യയെ അഭിനന്ദിച്ചത്. റഷ്യ, അമേരിക്ക, യുഎഇ, സൗത്ത് ആഫ്രിക്ക, നേപ്പാള്‍, മാലി ദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദനം അറിയിച്ചു. ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങളെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, […]
പുതുപ്പള്ളിയിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രിയെത്തും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളായ പുതുപ്പള്ളിയിൽ വൈകിട്ട് നാല് മണിക്കും,അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളിൽ മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും പങ്കെടുക്കും.
പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം പേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം.സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെ എസ്ഐ അഭിലാഷിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധിൻ്റെ പരാതിയിൽ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.സ്റ്റേഷനിൽ വച്ച് എസ്ഐ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി.
വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് മഹാരാജാസ് കോളേജ് കൗൺസിൽ
മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ.വിദ്യാർത്ഥികളുടെ ഭാവിയെ കരുതി കൂടുതൽ നടപടികൾ വേണ്ടെന്നാണ് തീരുമാനമെന്നും കൗൺസിൽ വ്യക്തമാക്കുന്നു.
