താടിയുള്ള അപ്പനേയേ പേടിയുള്ളൂ എന്നൊരു ചൊല്ലുണ്ട്. ഈ താടിയും മീശയും പുരുഷന്മാരുടെ കുത്തകയാണോ? അല്ലെന്നു തെളിയിക്കുകയാണ് ഈ അമേരിക്കക്കാരി. മിഷിഗണില്‍ നിന്നുള്ള എറിന്‍ ഹണികട്ട് എന്ന 38 -കാരി ഒരു താടിക്കാരിയാണ്. വെറും താടിക്കാരിയല്ല, ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി എന്നു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട താരമാണ്. രണ്ടു വര്‍ഷക്കാലമായി താടി നീട്ടിവളര്‍ത്തുന്ന ഇവരുടെ താടിക്ക് ഒരടിയോളം നീളമുണ്ട്. കൃത്യമായി പറഞ്ഞാല്‍ 11.81 ഇഞ്ച് നീളം. 75 -കാരിയായ വിവിയന്‍ വീലറുടെ 10.04 ഇഞ്ചു നീളമുള്ള താടിയുടെ […]
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസിൽ ഐ ജി ലക്ഷ്മൺ അറസ്റ്റിൽ
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസിൽ ഐ ജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നൽകി വിട്ടയച്ചു.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചന്ദ്രയാന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതിന്‍റെ സന്തോഷം പങ്കുവച്ച് മന്ത്രി പി രാജീവ്
ചന്ദ്രയാൻ 3 യുടെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിമിർപ്പിൽ. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്തത്. രാജ്യമാകെ ആഘോഷിക്കുന്ന വേളയിൽ ചാന്ദ്രയാന്‍റെ ചരിത്ര നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. ചന്ദ്രയാന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതിന്‍റെ സന്തോഷം പങ്കുവച്ച മന്ത്രി പി രാജീവ്, കേരളത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെക്കുറിച്ചും വിവരിച്ചു. കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20 ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി […]
ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
ചന്ദ്രന്റെ ഇതുവരെ ആരും തൊടാത്ത ദക്ഷിണധ്രുവത്തില്‍ വിജയക്കൊടി മിന്നിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവും ഇന്ത്യയ്ക്ക് പരിധിയല്ലെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഐതിഹാസികമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യം മാനവരാശിയുടെ ആകെ നേട്ടത്തിനാണെന്നും മറ്റ് രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യങ്ങള്‍ക്കും ഇത് പ്രോത്സാഹനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാത്രി വാര്‍ത്തകള്‍
ചന്ദ്രനില്‍ ഇന്ത്യ. ചരിത്രവിജയവുമായി രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചന്ദ്രോപരിതലത്തില്‍നിന്ന് 25 കിലോമീറ്റര്‍ ഉയരത്തിലാണ് ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ എന്ന വേഗത്തില്‍ നിന്ന് സെക്കന്‍ഡില്‍ 358 മീറ്റര്‍ എന്ന വേഗത്തിലേക്ക് […]
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങി
ചന്ദ്രനില്‍ ഇന്ത്യ. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് […]
മൂന്ന് മേഖലകളിൽ ഒന്നിച്ച് നീങ്ങാമെന്ന് ആഹ്വാനം ചെയ്ത് മോദി
ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് നീങ്ങണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൊഹന്നാസ്ബെർഗിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകം നേരിടുന്ന വെല്ലുവിളികൾക്ക് ബ്രിക്സ് പരിഹാരം കാണുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഡിജിറ്റൽ മേഖല ദിനംപ്രതി വളരുന്നുവെന്നും പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.
ആർച്ച്ബിഷപ് സിറിൽ വാസിൽ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരിച്ചു
മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരികെ പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ തന്റെ നിഗമനങ്ങൾ അറിയിക്കും. എറണാകുളം അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും സിറിൽ വാസിൽ അറിയിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 23
*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾ഇന്ത്യ ചന്ദ്രനില്‍ മുത്തമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ വൈകുന്നേരം 5.45 മുതല്‍ 6.04 വരെയുള്ള സമയത്തു ഇതുവരേയും ഒരു രാജ്യവും കടന്നുചെല്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡു ചെയ്യുക. ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്റര്‍ എന്ന നിലയിലേക്കു കുറച്ചുകൊണ്ടാണു […]
വിമർശനവുമായി മുഖ്യമന്ത്രി
സപ്ലൈകോ സ്റ്റോറിൽ ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ ഇവിടെ ഒന്നുമില്ലെന്ന് ചിലർ പ്രചരിപ്പിച്ചതായും,ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആഗ്രഹിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
