സപ്ലൈകോ സ്റ്റോറിൽ ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ ഇവിടെ ഒന്നുമില്ലെന്ന് ചിലർ പ്രചരിപ്പിച്ചതായും,ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആഗ്രഹിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വിമർശനവുമായി മുഖ്യമന്ത്രി
