ചന്ദ്രയാൻ 3 യുടെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിമിർപ്പിൽ. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്തത്. രാജ്യമാകെ ആഘോഷിക്കുന്ന വേളയിൽ ചാന്ദ്രയാന്റെ ചരിത്ര നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതിന്റെ സന്തോഷം പങ്കുവച്ച മന്ത്രി പി രാജീവ്, കേരളത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെക്കുറിച്ചും വിവരിച്ചു. കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20 ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാൻഡ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതിന്റെ സന്തോഷം പങ്കുവച്ച് മന്ത്രി പി രാജീവ്
