വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.
സിപിഎം ഓഫീസ് നിർമാണ പ്രവർത്തികൾ നിർത്തി വെയ്ക്കാൻ റവന്യു വകുപ്പ് നോട്ടീസ് നൽകി
സിപിഎം ഓഫീസ് നിർമാണ പ്രവർത്തികൾ നിർത്തി വെയ്ക്കാൻ ഉടുമ്പൻചോല എൽ ആർ തഹസിൽദാർ നോട്ടീസ് നൽകി. കോടതി ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടിയതോടെ സിപിഎം പണികൾ നിർത്തിവെക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിലാണ് സിപിഎം ഇടുക്കി ശാന്തൻപാറ ഓഫീസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. സി പിഎം ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കും.
എസി മൊയ്തീന്റെ രണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചു
കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎം നേതാവും എംഎൽഎയുമായ എസി മൊയ്തീന്റെ രണ്ട് ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോർട്ട്. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനെ ഉടൻ ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതിൽ ഇന്ന് തീരുമാനം എടുക്കും.
സതിയമ്മയ്ക്കെതിരെ പരാതി
പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ സതിയമ്മയ്ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് ലിജി മോൾ പരാതി നൽകി. ജോലി ഉള്ളതായി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, വ്യാജ രേഖകളുപയോഗിച്ചാണ് സതിയമ്മ ജോലിക്ക് കേറിയതെന്നും, തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തത് അറിഞ്ഞിരുന്നില്ലെന്നും ലിജിമോൾ പറഞ്ഞു. അതോടൊപ്പം ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ബസ്മറിഞ്ഞു
ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും
തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് ഇന്ന് ശമ്പളം വിതരണം ചെയ്യാൻ തീരുമാനമായി. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 23
◾ഇന്ത്യയുടെ ചാന്ദ്രദൗത്യം ചരിത്ര മുഹൂര്‍ത്തത്തിലേക്ക്. ചന്ദ്രയാന്‍-മൂന്നിന്റെ ലാന്‍ഡര്‍ ഇന്നു വൈകുന്നേരം ആറു മണി കഴിഞ്ഞു നാലു മിനിറ്റാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ലാന്‍ഡറിനകത്തെ റോവര്‍ പുറത്തിറങ്ങി ചന്ദ്രനിലെ മണ്ണ് അടക്കമുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കും. ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്കനുസരിച്ച് 14 ദിവസം. ലോകം ഇന്ത്യയുടെ ചന്ദ്രയാന്റെ ലാന്‍ഡിംഗ് പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. ◾വീണ വിജയന്റെ എക്സാലോജിക് കമ്പനി കൊച്ചിന്‍ മിനറല്‍സില്‍നിന്നു സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്കു […]
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഈ മാസം 30ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവും എന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം പറഞ്ഞു. തനിക്ക് ഒന്നിലും പേടിയില്ല. ഇ ഡി വേട്ടയാടുന്നു എന്ന പരാതിയില്ല, അവർ അവരുടെ ജോലി ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും
കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും. മാനേജ്മെന്റ് – യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ പണിമുടക്ക് പിൻവലിക്കാവുന്ന സാഹചര്യമാണെന്ന് യൂണിയനുകൾ വിലയിരുത്തുന്നു.ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും.
വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം കേരളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു എന്ന് സ്പീക്കർ എ.എൻ ഷംസീർ
വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം കേരളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു എന്ന് സ്പീക്കർ എ.എൻ ഷംസീർ. ശാസ്തത്തെ പ്രെമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താൻ. രൂക്ഷമായ ആക്രമണമാണ് താൻ നേരിട്ടത്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യുണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് എന്നും അദ്ദേഹം ചോദിച്ചു.
