പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ സതിയമ്മയ്ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് ലിജി മോൾ പരാതി നൽകി. ജോലി ഉള്ളതായി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, വ്യാജ രേഖകളുപയോഗിച്ചാണ് സതിയമ്മ ജോലിക്ക് കേറിയതെന്നും, തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തത് അറിഞ്ഞിരുന്നില്ലെന്നും ലിജിമോൾ പറഞ്ഞു. അതോടൊപ്പം ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സതിയമ്മയ്ക്കെതിരെ പരാതി
