മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരികെ പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ തന്റെ നിഗമനങ്ങൾ അറിയിക്കും. എറണാകുളം അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും സിറിൽ വാസിൽ അറിയിച്ചു.
ആർച്ച്ബിഷപ് സിറിൽ വാസിൽ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരിച്ചു
