ജൊഹന്നാസ്ബെർഗില് നടന്ന ഉച്ചകോടിയിൽ അർജൻ്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാൻ, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങളെ കൂടി 2024 ജനുവരി മുതൽ ബ്രിക്സിൽ അംഗമാക്കാൻ തീരുമാനം. അഭിനന്ദനാർഹമാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും അഭിപ്രായപ്പെട്ടു. എന്നാൽ പാകിസ്ഥാനെ കൂടി ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്സ് ഉച്ചകോടി തള്ളി.
ബ്രിക്സ് കൂട്ടായ്മയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ തീരുമാനം
