കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് എന്ന പേപ്പറിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. സിലബസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിഷേധം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.ഒരു സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ലെന്നും ആരാണ് ഇത് ചെയ്തത് എന്ന് സര്‍വകലാശാല പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ
