തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെ ലോക ഗുസ്തി ഫെഡറേഷന് ഇന്ത്യക്കെതിരെ നടപടിയിലേക്ക് കടന്നു. തെരഞ്ഞെടുപ്പ് നടക്കാത്തതിനെ തുടർന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. നാളുകളായി പല വിവാദങ്ങളിലൂടെയും കടന്നുപോകുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാവും ഈ നടപടി. രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല.
ദേശീയ ഗുസ്തി ഫെഡറേഷന് വിലക്ക്
