ലോകോത്തര സിനിമകളിലെ പ്രണയകാവ്യമായ ടൈറ്റാനികിലെ നായിക കെയ്റ്റ് വിന്‍സ്ലെറ്റ് ധരിച്ചിരുന്ന ഓവര്‍കോട്ട് ലേലം ചെയ്യുകയാണ്. ഒരു ലക്ഷത്തിലധികം ഡോളര്‍ വില ലഭിക്കുമെന്നാണ് പ്രതീക്ഷ. അതായത് 83 ലക്ഷം രൂപ. 1997-ലെ സിനിമയുടെ മുങ്ങുന്ന സീക്വന്‍സുകളില്‍ നടി ധരിച്ച ഓവര്‍കോട്ടാണ് ഇപ്പോള്‍ ലേലത്തില്‍ വില്‍ക്കുന്നത്. ജാക്ക് കടലിലേക്കു മുങ്ങുമ്പോഴടക്കം റോസായി അഭിനയിച്ച കെയ്റ്റ് വിന്‍സ്ലെറ്റ് ഈ കോട്ടാണ് ധരിച്ചിരുന്നത്. ചിത്രീകരണ വേളയില്‍ കോട്ടില്‍ ഉണ്ടായ വെള്ളത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും ഉണ്ടെന്നാണു സവിശേഷത. ജെയിംസ് കാമറൂണ്‍ ചിത്രത്തിലെ അഭിനയത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാര്‍ നേടിയ ഡെബോറ ലിന് സ്കോട്ട് കറുത്ത എംബ്രോയ്ഡറി ഉപയോഗിച്ചാണ് പിങ്ക് കമ്പിളി ഓവര്‍കോട്ട് രൂപകല്പന ചെയ്തത്. ‘ടെറ്റാനിക് സിനിമയിലെ ഏറ്റവും വൈകാരികമായ നിമഷത്തില്‍ റോസ് ധരിച്ചിരുന്ന നീളമുള്ള ഈ കമ്പിളി ഓവര്‍കോട്ട് അക്കാലത്തെ ഫാഷന്റെ അടയാളമാണ്’ ലേല സ്ഥാപനമായ ഗോള്‍ഡിന്റെ വെബ്സൈറ്റില്‍ പറയുന്നു.
വേണോ, ടൈറ്റാനിക്കിലെ പ്രണയക്കോട്ട്
