2014ല്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു കൊച്ചടയാന്. ചിത്രത്തിനായി ലതയുമായി ബന്ധപ്പെട്ട മീഡിയാകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പരസ്യ കമ്പനിയിൽ നിന്നും വായ്പ വാങ്ങിയിരുന്നു. ഇതിൽ 6.2 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നു കാണിച്ച് 2018ൽ കേസ് സുപ്രീം കോടതിയില്‍ എത്തിയിരുന്നു. കര്‍ണാടക ഹൈക്കോടതിയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ ലതയ്ക്കെതിരെയുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനി ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുയാണ്. ഹർജി അടുത്ത മാസം എട്ടിന് പരിഗണിക്കും.
കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി
