കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം ചിലതൊക്കെ പറയാനുണ്ടെന്നും ഈ ലോക്സഭാ കാലാവധി കഴിഞ്ഞാല്‍ കുറച്ചുകാലം മാറി നിന്നേക്കുമെന്നും കെ മുരളീധരൻ. കെ.കരുണാകരന്റെ സ്മാരക നിര്‍മ്മാണം ഇതുവരെയും തുടങ്ങിയിട്ടില്ല അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും അദ്ദേഹം സൂചന നല്കി.
ചിലത് പറയാനുണ്ടെന്ന് കെ. മുരളീധരന്
