വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന്റെ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി, ഹൈക്കോടതി കേസ് പരിഗണിച്ച രീതിയില്‍ വിയോജിപ്പും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും ഇതിന് പണച്ചിലവുണ്ടാകുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഹൈക്കോടതിയില്‍ നിന്നും അന്തിമ വിധി വരുന്നത് വരെ മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാം.
പി.പി മുഹമ്മദ് ഫൈസലിന്റെ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി
