പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. അര്‍ഹരായ പലരേയും വോട്ടേഴ്സ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ചാണ്ടി ഉമ്മന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചു.ഓഗസ്റ്റ്10ന് ശേഷമുള്ള അപേക്ഷകരില്‍ പലരേയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്
