ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. മൂന്ന് ട്രാക്കിലും കോച്ചുകൾ നിർത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേഷൻ മാസ്റ്റർ കെ എസ് ബിനോദിനെ സസ്പെന്റ് ചെയ്തത്.സ്റ്റേഷനിലെ പ്രശ്നത്തിന് കാരണമായത് ആസൂത്രണത്തിലെ പിഴവും ഷണ്ടിംഗ് ജോലി നീണ്ടതെന്നുമാണ് വിവരം. സ്റ്റേഷന് മാസ്റ്റർ കെ എസ് ബിനോദിന്റെ പരിചയക്കുറവും വിനയായി. സംഭവത്തിൽ ഓപ്പറേഷന്‍സ് മാനേജർ അന്വേഷണം തുടങ്ങി.
സ്റ്റേഷൻ മാസ്റ്റർ അന്വേഷണ സമിതിക്ക് മുമ്പിൽ ഹാജരാകണം
