മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ക്ഷണപ്രകാരം തമിഴ്നാട്ടിലെത്തിയ 15 മണിപ്പൂരി താരങ്ങൾ ചെന്നൈയിൽ കായിക പരിശീലനം തുടങ്ങി. രണ്ട് പരീശീലകരും സംഘത്തിലുണ്ട്. പരിശീലനം മുടങ്ങിയതോടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയപ്പെട്ട 15 ഫെന്‍സിംഗ് താരങ്ങൾക്കും 2 പരിശീലകര്‍ക്കുമാണ് തമിഴ്നാട് രണ്ടാം വീടായത് അടുത്തുവരുന്ന ദേശീയ ഗെയിംസിനും ഖേലോ ഇന്ത്യ ഗെയിംസിനും വേണ്ടിയാണ് നിലവിലെ പരിശീലനമെങ്കിലും ഇഷ്ടമുള്ളിടത്തോളം നാൾ ചെന്നൈയിൽ തുടരാമെന്ന കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ വാഗ്ദാനം ആശ്വാസകരമാണെന്ന് കായിക താരങ്ങള്‍ പറയുന്നു.
പരിശീലനം പുനരാരാംഭിച്ച് മണിപ്പൂരി കായിക താരങ്ങള്‍
